ഐസക് ന്യൂട്ടൺ

ഇംഗ്ലിഷ് ഭൗതികശാസ്ത്രജ്ഞനും, ഗണിതജ്ഞനും, ജ്യോതിശാസ്ത്രജ്ഞനും, തത്വചിന്തകനും, ആൽകെമിസ്റ്റും

പ്രഗല്ഭനായ ഇംഗ്ലിഷ് ഭൗതികശാസ്ത്രജ്ഞനും, ഗണിതജ്ഞനും, ജ്യോതിശാസ്ത്രജ്ഞനും, തത്വചിന്തകനും, ആൽകെമിസ്റ്റും ആയിരുന്നു സർ ഐസക് ന്യൂട്ടൻ (1642 ഡിസംബർ 25 - 1726 മാർച്ച് 20). ന്യൂട്ടൻ 1687-ൽ പുറത്തിറക്കിയ ഭൂഗുരുത്വാകർഷണം, ചലനനിയമങ്ങൾ എന്നിവയെ വിശദീകരിക്കുന്ന പ്രിൻസിപിയ എന്ന ഗ്രന്ഥം ബലതന്ത്രത്തിന്റെ അടിസ്ഥാനശിലയായി കണക്കാക്കുന്നു.

Sir Isaac Newton (1643-1727)
  • ആകാശഗോളങ്ങളുടെ ഭ്രമണപഥം കൃത്യമായി പ്രവചിക്കാൻ എനിക്കു കഴിയും; പക്ഷേ മനുഷ്യർക്കെപ്പോഴാണു ഭ്രാന്തു വരിക എന്നു പറയാൻ എനിക്കു കഴിയില്ല.
  • പൊതുസമൂഹത്തിന്‌ ഞാൻ എന്തെങ്കിലും സേവനം ചെയ്തിട്ടുണ്ടെങ്കിൽ അതെന്റെ ക്ഷമാപുർവമായ ചിന്ത ഒന്നു കൊണ്ടുമാത്രമാണ്‌.
  • ഒരാളെ ശത്രുവാക്കാതെ അയാൾക്കു കാര്യം മനസ്സിലാക്കിക്കൊടുക്കുന്നതിനെയാണ്‌ നയം എന്നു പറയുക.
  • മറ്റുള്ളവർ കണ്ടതിലുമധികം ഞാൻ കണ്ടിട്ടുണ്ടെങ്കിൽ അതികായന്മാരുടെ തോളിൽ ചവിട്ടിനിന്നിട്ടാണ്‌ എനിക്കതിനു കഴിഞ്ഞത്.
  • ഏതു പ്രവർത്തനത്തിനുമുണ്ട്, തുല്യവും വിപരീതവുമായൊരു പ്രതിപ്രവർത്തനം.
  • സത്യത്തിന്റെ മഹാസാഗരം എനിക്കജ്ഞാതമായി കണ്മുന്നിൽ കിടന്നുമറിയുമ്പോൾ കരയിൽ കക്ക പെറുക്കി കളിയ്ക്കുന്ന ഒരു ശിശുവായിട്ടേ ഞാൻ എന്നെ കണ്ടിട്ടുള്ളു.
  • ചുമരുകൾ നാം വേണ്ടതിലധികം കെട്ടിയുയർത്തുന്നു; പാലങ്ങൾ ആവശ്യത്തിനു പോലും പണിയുന്നുമില്ല.
  • ധീരമായ ഒരൂഹം നടത്താതെ മഹത്തായൊരു കണ്ടുപിടുത്തം നടക്കുകയുമില്ല.
  • പ്ളേറ്റോ എന്റെ സ്നേഹിതനാണ്‌, അരിസ്റ്റോട്ടിലും എന്റെ സ്നേഹിതൻ തന്നെ; പക്ഷേ എന്റെ ഏറ്റവും വലിയ സ്നേഹിതൻ സത്യമല്ലാതെ മറ്റാരുമല്ല.
  • പ്രതിഭ എനാൽ ക്ഷമ തന്നെ.
  • സങ്കീർണ്ണതകളിലും കാലുഷ്യങ്ങളിലുമല്ല, ലാളിത്യത്തിലാണ്‌ സത്യത്തെ കണ്ടെത്താനാവുക.
  • മറ്റൊരു തെളിവുമില്ലെന്നിരിക്കെ, സ്വന്തം തള്ളവിരൽ മതി, ദൈവാസ്തിത്വം എനിക്കു ബോദ്ധ്യപ്പെടാൻ.
  • ഗുരുത്വാകർഷണസിദ്ധാന്തം ഗ്രഹങ്ങളുടെ ചലനങ്ങളെ വിശദീകരിക്കും; പക്ഷേ ആരാണങ്ങനെ ചലിപ്പിച്ചതെന്നു വിശദീകരിക്കാൻ അതിനു കഴിയില്ല.
  • ഒരു വിശദീകരണമായിട്ടല്ല, ഒരാശ്ചര്യമായി ജീവിതം ജീവിക്കുക.
  • നിയമങ്ങളുണ്ടാക്കുക എന്ന ബാദ്ധ്യതയേ നിങ്ങൾക്കുള്ളു; അനുസരിക്കേണ്ട ബാദ്ധ്യത മറ്റുള്ളവർക്കാണ്‌.
  • ഒരു മനുഷ്യനോ, ഒരു കാലഘട്ടത്തിനോ കഴിയുന്നതല്ല, പ്രകൃതിയെയപ്പാടെ വിശദീകരിക്കുക എന്നത്; നമുക്കു നല്ല തീർച്ചയുള്ള ഒരല്പം ചെയ്തിട്ട് ശേഷിച്ചത് നമുക്കു പിന്നാലെ വരുന്നവർക്കു ചെയ്യാനായിട്ടു വിട്ടുകൊടുക്കുക: ഒന്നിനെക്കുറിച്ചും തീർച്ചയില്ലാതെ എല്ലാം ഊഹത്തിന്റെ അടിസ്ഥാനത്തിൽ വിശദീകരിക്കാൻ ശ്രമിക്കുന്നതിലും നല്ലതാണത്.
  • ലോകം എന്നെക്കുറിച്ച് എന്തൊക്കെ ധരിച്ചാലും, ഞാൻ എന്നും വിജ്ഞാനസമുദ്രത്തിന്റെ തീരത്ത് കക്കയും ഓട്ടിയും പെറുക്കി നടക്കുന്ന ഒരു കൊച്ചു ബാലൻ മാത്രമാണ്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=ഐസക്_ന്യൂട്ടൺ&oldid=21352" എന്ന താളിൽനിന്ന് ശേഖരിച്ചത്