എലി
കരണ്ടുതീനി വർഗത്തിൽപ്പെട്ട ഒരു സസ്തനിയാണ് എലി. റോഡൻഷ്യ വർഗത്തിലെ മ്യൂറിഡേ കുടുംബത്തിൽപ്പെട്ട റാറ്റസ്ജനുസിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ആകെ സസ്തനികളിൽ ആറിലൊന്നു എലികളാണ്.
എലിയുമായി ബന്ധപ്പെട്ടെ ചൊല്ലുകൾ
തിരുത്തുക- എടുത്തുചാടിയ പൂച്ച എലിയെ പിടിക്കില്ല.
- എണ്ണക്കുടത്തിൽ എലിയെ തപ്പുക.
- എലി എത്ര കരഞ്ഞാലും പൂച്ച കടിവിടില്ല.
- എലി എത്ര വലുതായാലും പെരുച്ചാഴിയാവില്ല.
- എലിക്കറിയാമോ പൂച്ച കുരുടിയാണെന്ന്.
- എലിക്കുഞ്ഞിനെ നെല്ലുതൊലിക്കാൻ പഠിപ്പിക്കണോ?
- എലിക്ക് പ്രാണവേദന, പൂച്ചയ്ക്ക് കളിവിളയാട്ട് (വീണവായന).
- എലിക്ക് തിണ്ടാണ്ടം, പൂച്ചയ്ക്ക് കൊണ്ടാട്ടം.
- എലി നിരങ്ങിയാൽ ഉത്തരം താഴില്ല.
- എലി പിടിക്കും പൂച്ച കലമുടയ്ക്കും.
- എലി പുന്നെല്ല് കണ്ടപോലെ.
- എലിപ്പുനമായാലും തനിപ്പുനം വേണം.
- എലിപ്പുലയാട്ടിന് വലപ്പുലയാട്ട്.
- എലിപ്രായത്തിനെ മലപ്രായമാക്കരുത്.
- എലിമളയായാലും തനിമള വേണം.
- എലി മൂത്രമൊഴിക്കുന്നതുപോലെ.
- എലിയുടെ കുഞ്ഞും നെല്ലേ തൊലിക്കൂ.
- എലിയുടെ മരണത്തിൽ പൂച്ച ദുഃഖിക്കുക.
- എലിയുള്ളിടത്ത് പാമ്പും കാണും.
- എലിയെ കൊന്ന പാപം തീർക്കാൻ പൂച്ച കാശിക്ക് പോയി.
- എലിയെ തോല്പിച്ചില്ലം ചുടുക.
- എലിയെ പുലിയാക്കുക.
- എലി എത്ര ചേർന്നാലും ഒരു പൂച്ചയെ പിടിക്കില്ല.
- എലിയും പൂച്ചയും ഇണചേരുമോ?
- എലിയോ പുലിയോ കാടനങ്ങി.
- എലി വലുതായാൽ പെരുച്ചാഴി.
- എലിവേട്ടയ്ക്കാരനും തകിലടിക്കാറുണ്ടോ?
- കലി മൂക്കുമ്പോൾ എലി നിന്ന് പെടുക്കും.
- നടുമുറ്റത്ത് പെട്ട എലിയെ പോലെ.
- നാലുപേർ വൈക്കോലുണക്കുമ്പോൾ എലി വാലുണക്കും.
- നിലാവെളിച്ചത്ത് എലി പായും പോലെ.
- നെൽപൊതിയിൽ പെട്ട എലിയെ പോലെ.
- പത്തായത്തിൽ നെല്ലുണ്ടെങ്കിൽ പാലക്കാട് നിന്ന് എലി വരും
- പുലിയില്ലാത്തിടത്ത് എലി ഗന്ധർവ്വൻ.
- പൂച്ച കുരുടിയാണെന്ന് എലി അറിയുമോ?
- പൂച്ച ചെന്നാൽ എലി വാതിൽ തുറക്കുമോ?
- പൂച്ചയില്ലാത്ത വീട്ടിൽ എലി ഗന്ധർവ്വൻതുള്ളും.
- പൂച്ചയുടെ കടി മുറുകുംതോറും എലിയുടെ കണ്ണ് തുറിക്കും.
- പൂച്ചയെ കണ്ട എലിയെ പോലെ.
- പൂച്ചയ്ക്ക് കളിവിളയാട്ടം, എലിക്ക് പ്രാണവേദന.
- മൺപൂച്ച എലിയെ പിടിക്കുമോ?
- മമ്പൂച്ചയായാലും മരപ്പൂച്ചയായാലും എലിയെ പിടിച്ചാൽ മതി.
- മല എലിയെ പെറ്റു.
- മല പോലെ വന്നത് എലി പോലെ പോയി.
ശൈലികൾ
തിരുത്തുകന്യായങ്ങൾ
തിരുത്തുകഎലിയെപ്പറ്റി പ്രമുഖർ
തിരുത്തുകകടങ്കഥകൾ
തിരുത്തുക- അട്ടത്തുണ്ടൊരു കുട്ടിച്ചാത്തൻ അങ്ങോട്ടിങ്ങോട്ടോടുന്നു.
- എലി • തടികൊണ്ടുള്ള തട്ടിൻപുറത്ത് എലി ഓടുമ്പോഴുണ്ടാകുന്ന ശബ്ദമുണ്ടാകുന്നു. ശബ്ദമുണ്ടാക്കുന്ന ആളെ കാണുവാൻ സാധിക്കാത്തതുകൊണ്ട് എലിയെ കുട്ടിച്ചാത്തനായി സങ്കല്പിക്കുന്നു.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിമീഡിയ കോമൺസിൽ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
വിക്കിസ്പീഷിസിൽ 'എലി'
എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.