ഉരിയരി വേവിച്ചുരുളയുരുട്ടി

<<< കൂടുതൽ നാടൻ പാട്ടുകൾ


ഉരിയരി വേവിച്ചുരുളയുരുട്ടി
ഉരുളയെടുത്തിട്ടുരുളിയിലിട്ടു
ഉരുളിയെടുത്തിട്ടുറിമേല് വച്ചു
ഉറിയിലിരുന്നിട്ടുരുളി പിരണ്ടു
ഉരുളയുമുരുളിയുമുറിയും കൂടി-
ത്തിത്തോം തകൃതോം തറയില് വീണി-
ട്ടുരുളകളങ്ങനെയുരളോടുരുളുരുൾ
ഉരുളയുമുരുളിയുമുരുളോടുരുളുരുൾ


<<< കൂടുതൽ നാടൻ പാട്ടുകൾ