ഇൻ ഹരിഹർ നഗർ

മലയാള ചലച്ചിത്രം

1990-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഇൻ ഹരിഹർ നഗർ.

രചന, സംവിധാനം: സിദ്ദിഖ്-ലാൽ.

മഹാദേവൻ

തിരുത്തുക
  • തോമസുകുട്ടി, വിട്ടോടാ!
  • ഓവർ ആക്റ്റ് ചെയ്ത് ചളമാക്കാതെടാ പുല്ലേ.

അപ്പുക്കുട്ടൻ

തിരുത്തുക
  • ആക്റ്റിംഗ് ആണല്ലേ?
  • എന്താ പെൺകുട്ടികൾക്ക് ഇങ്ങനെ സിമ്പിൾ ഡ്രസ്സ്‌ ധരിക്കുന്നവരെ ഇഷ്ടമല്ലേ.? ഡോണ്ട് ദേ ലൈക്?

--*യവന്റെ അച്ഛൻ കുവൈറ്റിലല്ലേ? എല്ലാരും മടങ്ങിവന്നിട്ടും അങ്ങേര് വന്നില്ലല്ലോ. ഇതാ വരാത്തത്. മനസ്സിലായോ!--

സംഭാഷണങ്ങൾ

തിരുത്തുക
ഗോവിന്ദൻകുട്ടി: മുത്തശ്ശി എന്നുവിളിച്ച് നമ്മളങ്ങോട്ട് ചെല്ലുന്നു. മുത്തശ്ശിക്ക് നമ്മുടെ ചത്തുപോയ മുത്തശ്ശിയുടെ അതേ ഛായയാണെന്നങ്ങോട്ട് കാച്ചുന്നു.
അപ്പുക്കുട്ടൻ: അതിനവര് ചായയും കാച്ചിക്കൊണ്ട് വന്നാല്ലല്ലേ പറ്റൂ?
മഹാദേവൻ: ചായയാ... ചളമാക്കാതെ പോടെ.

ഗോവിന്ദൻകുട്ടി: എന്റമ്മേ... ആ തള്ളയ്ക്കു ഭ്രാന്താടാ?
മഹാദേവൻ: നീ അവിടെക്കിടന്നിങ്ങനെ അലറിവിളിച്ചതെന്തിന്? ആളുകൾ വല്ലോം ഓടിക്കൂടിയിരുന്നെങ്കിൽ നമ്മുടെ അഭിമാനമെന്താകുമായിരുന്നു?
ഗോവിന്ദൻകുട്ടി: നിനക്ക് അഭിമാനമാണല്ലേ പ്രശ്നം? ആ തള്ളയുടെ വെട്ടെങ്ങാനും എന്റെ നെഞ്ചത്ത് കൊണ്ടിരുന്നെങ്കിലാ?
മഹാദേവൻ: കൊണ്ടില്ലല്ലോ. കൊണ്ടിരുന്നേൽ കാണായിരുന്നു.
ഗോവിന്ദൻകുട്ടി: എന്തു കാണായിരുന്നു? എന്റെ നെ‍ഞ്ചത്തു വെട്ടുകൊള്ളണതാ?
മഹാദേവൻ: ആ.... അല്ലല്ലല്ല...
ഗോവിന്ദൻകുട്ടി: പോടാ...
തോമസുകുട്ടി: ഹാ... നീയിപ്പം ചൂടാവുന്നതെന്തിനാ? നീ തന്നെയല്ലേ പറഞ്ഞത് നിന്റെ മുത്തശ്ശിയാണ്. വളച്ചാൽ വളയുമെന്നൊക്കെ.
ഗോവിന്ദൻകുട്ടി: അങ്ങനെ പറഞ്ഞെന്ന് വിചാരിച്ച്. ഒരാപത്തു വരുമ്പോൾ ഓടിക്കളയാമോ.
തോമസുകുട്ടി: ഹാ... എടാ അതൊരു ആപത്താണെന്ന് ഞങ്ങൾക്ക് മനസ്സിലാവണ്ടേ. നീ അവരെ വളയ്ക്കാണെന്നല്ലേ ഞങ്ങൾ വിചാരിച്ചത്.
മഹാദേവൻ: ആ...
ഗോവിന്ദൻകുട്ടി: പോടാ. ചതിയൻമാരേ, തെണ്ടികളേ.
മഹാദേവൻ: ഗോവിന്ദൻകുട്ടി, ഇനിയെന്തായാലും നമ്മൾ പിന്മാറുന്ന പ്രശ്നമില്ല. അവൾ ഈ നാട്ടിൽ കുത്തിയ അന്നുമുതൽ അവൾ നമ്മുടേതായി. ഇനി അവളെ വിവാഹം കഴിക്കുന്നതും നമ്മൾ തന്നെയായിരിക്കും.
തോമസുകുട്ടി: നമ്മളോ? നമ്മൾ മുന്നുനാല് പേരില്ലേടാ?
അപ്പുക്കുട്ടൻ: അതിനെന്താ? പഞ്ചപാണ്ഡവന്മാർ നാലുപേരും കൂടിയല്ലേ പണ്ട് ദമയന്തിയെ കെട്ടിയത്.
തോമസുകുട്ടി: ദമയന്തിയല്ലടാ, കുന്തി.
അപ്പുക്കുട്ടൻ: കുന്തിയെങ്കിൽ കുന്തി. കെട്ടിയല്ലോ. അതേ പോലെ ഇവളും ചെയ്യട്ടേ. അല്ലേ മഹാദേവാ?
മഹാദേവൻ: പോടാ. നമ്മളെ എന്നു പറഞ്ഞാൽ, നമ്മളെ നാലുപേരെയും കൂടെ കെട്ടാനല്ല. ആരെയെങ്കിലും ഒരാളെ.
അപ്പുക്കുട്ടൻ: ആ ഒരാൾ ആരാണെന്നു പറ.
മഹാദേവൻ: നിങ്ങൾക്കൊക്കെ ബുദ്ധിമുട്ടാണെങ്കിൽ അത് ഞാനേറ്റു.
അപ്പുക്കുട്ടൻ: അയ്യട. നീയങ്ങനെ തനിച്ചു ബുദ്ധിമുട്ടണ്ട. ഞങ്ങളും ഒക്കെ ബുദ്ധിമുട്ടാൻ തയ്യാറാണ്.
മഹാദേവൻ: അതു തന്നെ. നമ്മളെയും വെട്ടിച്ച് ഒരാഞ്ചമൻ അവളെ കൊണ്ടുപോകാൻ പാടില്ല. അതു കൊണ്ട് എപ്പോഴും അവളുടെ മേൽ ഒരു കണ്ണു വേണം.
അപ്പുക്കുട്ടൻ: ഒരു കണ്ണോ? അതിനു വേണ്ടി ഈ രണ്ടു കണ്ണുകളും ദാനം ചെയ്തിരിക്കുന്നു.
ഗോവിന്ദൻകുട്ടി: അയ്യ...

അമ്മ: നാലെണ്ണം കൂടി ഇവിടിരുന്നു എന്ത് ചെയ്യുവാ?
മഹാദേവൻ: യോഗ യോഗ...

അപ്പുക്കുട്ടൻ: ഇറങ്ങാനൊന്നും സമയമില്ല നീ ഓടിക്കോ.
മഹാദേവൻ: കണ്ണ് കാണുന്നില്ലെടാ പുല്ലേ.
അപ്പുക്കുട്ടൻ: എനിക്ക് കാണാം. നീ ഓടിക്കോ.
മഹാദേവൻ: യെങ്ങോട്ട്?
അപ്പുക്കുട്ടൻ: കിഴക്കോട്ട്...
മഹാദേവൻ: യേത് കിഴക്ക്? കൈ മാറ്റെടാ പുല്ലേ...

അപ്പുക്കുട്ടൻ:യവന്റെ അച്ഛൻ കുവൈറ്റിലല്ലേ? എല്ലാരും മടങ്ങിവന്നിട്ടും അങ്ങേര് വന്നില്ലല്ലോ. ഇതാ വരാത്തത്. മനസ്സിലായോ!

മഹാദേവൻ: ഡേയ് നിനക്കെന്താ ചീങ്കണ്ണ് ഉണ്ടോ? ഒരു വക ടയ്യും കണ്ണടയും... എടാ ഒരു പെൺകുട്ടിയെ പരിചയപ്പെടാൻ പോകുമ്പോ ഇങ്ങനെ ആണോ ഡ്രസ്സ്‌ ചെയ്യുന്നേ.?
അപ്പുക്കുട്ടൻ: എന്താ പെൺകുട്ടികൾക്ക് ഇങ്ങനെ സിമ്പിൾ ഡ്രസ്സ്‌ ധരിക്കുന്നവരെ ഇഷ്ടമല്ലേ.? ഡോണ്ട് ദേ ലൈക്?

മഹാദേവൻ: കഴിഞ്ഞ ക്രിസ്മസ് രാത്രിയല്ലേ, സേതു ഇവിടെ വന്ന് കയറിയത്? അതു മുതൽ എല്ലാം അവൻ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്.
തോമാസുകുട്ടി: ആൻഡ്രൂസ് പറഞ്ഞുവിട്ടിട്ടാണ് സേതു ബോംബേന്ന് ഇങ്ങോട്ട് വന്നത് എന്നവൻ പറഞ്ഞിട്ടുണ്ട്.
ഗോവിന്ദൻകുട്ടി: വന്നു കയറിയ അന്ന് മുതൽ അവനെ സ്വന്തം മകനെ പോലെയാണ് അമ്മച്ചി കരുതിയിട്ടുള്ളതെന്ന് ഞങ്ങളോടവൻ പറഞ്ഞിട്ടുണ്ട്.
അപ്പുക്കുട്ടൻ: ഇതൊന്നുവല്ല, മരിച്ചേ പിന്നെ അവന്റെ മുറിയും അവന്റെ സാധനങ്ങളും അമ്മച്ചി അതേ പടി സൂക്ഷിക്കുകയാണെന്നു വരെ അവൻ പറഞ്ഞിട്ടുണ്ട്.

അപ്പുക്കുട്ടൻ: ബൈ ദ ബൈ, വല്ലതും പറ്റിയോ?
തോമസുകുട്ടി: ഞങ്ങൾക്കൊന്നും പറ്റിയില്ല.
അപ്പുക്കുട്ടൻ: നിനക്കല്ല. നിനക്ക് നല്ലോണം പറ്റിയിട്ടുണ്ടാവും എന്നെനിക്കറിയാം. ഞാൻ ഈ കുട്ടിയോടാ ചോദിച്ചത്. വല്ലതും പറ്റിയോ?
മായ: ഏയ്, ഒന്നും പറ്റിയില്ല.
അപ്പുക്കുട്ടൻ: അത്, തക്ക സമയത്ത് ഞാനും എന്റെയീ പിള്ളാരും വന്നതുകൊണ്ടാ. അല്ലെങ്കിൽ കുട്ടിയുടെ ചാരിതാർത്ഥ്യം വരെ നഷ്ടപ്പെട്ടേനെ.
ഗോവിന്ദൻകുട്ടി: ചാരിതാർത്ഥ്യം അല്ലെടാ, ചാരിത്ര്യം.
അപ്പുക്കുട്ടൻ: എന്തായാലുമെന്താ. നഷ്ടപെട്ടിട്ടു പിന്നെ അതല്ല ഇതാണെന്നൊക്കെ പറഞ്ഞിട്ട് വല്ല കാര്യമുണ്ടോ? ആക്‌ച്വലി സംഭവം ഒന്നു തന്നെ, ബട്ട് കൊളോക്കിയലീ...
ഗോവിന്ദൻകുട്ടി: കൊളമാക്കണ്ട.

കഥാപാത്രങ്ങൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=ഇൻ_ഹരിഹർ_നഗർ&oldid=20379" എന്ന താളിൽനിന്ന് ശേഖരിച്ചത്