- നല്ല ശ്രോതാവിനു് വാക്കുകൾ കുറച്ചേ വേണ്ടൂ
- ദാനം കിട്ടിയ കുതിരയുടെ പല്ലെണ്ണരുത്.
- വിരൽ കൊടുക്കിൽ കൈയ്യെടുക്കും(തോളത്തിരുത്തിയാൽ ചെവി കടിക്കും)
- കുമ്പസാരത്തിലും വക്കിലോനോടും വൈദ്യനോടും കളവ് അരുത്.
- ഓരോ പക്ഷിക്കും അതിന്റെ കൂട് മനോഹരമാണ്
- മരണമൊഴിച്ച് ഏതിനും ചികിൽസയുണ്ട്
- മദ്യവും പുകയിലയും കാമിനിമാരും ഒരുവനെ കാലപുരിയ്ക്കയക്കും
- ഈണം മാറി പക്ഷേ ഗാനം പഴയത് തന്നെ
- ഒരു ഭാര്യയെന്നാൽ തലവേദനയാണ്
- കഴുതയെ എണ്ണതേച്ച് കുളിപ്പിക്കുന്നവന്റെ യത്നം വൃഥാവിലാണ്
- ഒന്നും ചെയ്യാത്തവന് അബദ്ധങ്ങൾ പറ്റുന്നില്ല
- ഭാര്യയില്ലാത്ത പുരുഷൻ ഉടമസ്ഥനില്ലാത്തവനാണ്
- ഇറങ്ങിതിരിക്കാത്തവൻ എവിടെയും എത്തുന്നില്ല
- ആടിനെപോലയാകുന്നവനെ ചെന്നായ്ക്കൾ തിന്നീടും
- കൂടുതൽ അറിയുംതോറും കുറച്ച് മാത്രം വിശ്വസിക്കുന്നു