ഇന്ത്യൻ റുപ്പി
മലയാള ചലച്ചിത്രം
2011-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഇന്ത്യൻ റുപ്പി.
- രചന, സംവിധാനം: രഞ്ജിത്ത്
ജയപ്രകാശ്
തിരുത്തുക- വലിയ വിദ്യാഭ്യാസം ഒന്നും ഇല്ല ഭായി. കോർപ്പറേറ്റ് ലോയും ബിസിനെസ്സ് അഡ്മിനിസ്ട്രേഷനും ഒന്നും പഠിച്ചിട്ടില്ല. ന്നാലും 10-നു വാങ്ങിയത് 20-നു വിക്കാൻ ശ്രമിക്കണം എന്ന ചന്തനിയമം അറിയാം.
- എ സീ ബെഡ് റൂമുകളും ഡ്രോയിംഗ് റൂമുകളും ഉള്ള ഒരു വീട് ..മുറ്റത്ത് പച്ച പുല്ലും പൂന്തോട്ടവും ..പോർച്ചിൽ നാല് കാറ് ..കൂട്ടിൽ പട്ടികൾ ഗേറ്റിൽ ഒരു പാറാവ് ..കുടിക്കുന്നെങ്കിൽ അത് സിംഗിൾ മാൾട്ട് വിസ്കി അല്ലെങ്കിൽ കോണിയാക്ക്...ഇടുന്ന കുപ്പായവും അണ്ടെർ വെയറും ബ്രാന്റട്...ദുബായിയിൽ ഒരു റെസിഡന്റ്വിസ ..ആഘോഷ രാവുകൾക്ക് അരങ്ങുണ്ടാക്കാൻ കയ്യിൽ പൂത്ത കാശുള്ള ചങ്ങാതിമാർ..വർഷത്തിൽ മൂന്നോ നാലോ ഫോറിൻ ട്രിപ്പുകൾ ...വയനാട്ടിലോ മൂന്നാറിലോ ഒരു തോട്ടം...അതിലൊരു ബംഗ്ലാവ് ..ചങ്ങാതിമാരുടെ കൂട്ടത്തിൽ മൂന്നോ നാലോ മന്ത്രി പുത്രന്മാർ ..പോലീസിലും ഇഷ്ടക്കാരായ സംരക്ഷകർ ..ഉള്ളിൽ കുറ്റ ബോധം നിറഞ്ഞു സ്വന്തം ഭാര്യയെ കൂടുതൽ സ്നേഹിക്കാൻ,യാത്രക്കിടയിൽ കൂട്ട് കിടക്കാൻ കാശിനു കിട്ടുന്ന പെൺ ശരീരങ്ങൾ..ഹും ..ശരാശരി വിദ്യാഭ്യാസമുള്ള ഒരു മലയാളി ചെറുപ്പകാരന്റെ ഈ സ്വപങ്ങൾ എന്റേത് കൂടെ ആയിരുന്നു പാപ്പൻ ചേട്ടാ.
അച്യുതമേനോൻ
തിരുത്തുക- കൈനിറയെ കൊടുക്കുന്ന സ്ത്രീധനത്തിന്റെ പേരിലല്ല. ഇതുപോലെ ഉറച്ച ശബ്ദത്തിൽ കൊടുക്കുന്ന വാക്കുകളുടെ പേരിലാണ് ഒരു പെൺകുട്ടിക്ക് സുരക്ഷ ഫീൽ ചെയ്യാ.
- വിശന്നുവലഞ്ഞു കേറിവന്ന എനിക്ക് അറിഞ്ഞ് ആഹാരം തരാൻ തയ്യാറായ ഈ പെൺകുട്ടിയുടെ മനസ്സുണ്ടല്ലോ. അതാടോ തനിക്കു കിട്ടാൻ പോകുന്ന ഏറ്റവും വിലകൂടിയ സ്ത്രീധനം.
അഭിനേതാക്കൾ
തിരുത്തുക- പൃഥ്വിരാജ് – ജയപ്രകാശ്
- തിലകൻ – അച്യുതമേനോൻ
- ജഗതി ശ്രീകുമാർ – ഗോൾഡ് പാപ്പൻ