ഇഞ്ചിത്താരേ പെണ്ണൂണ്ടോ
ഇഞ്ചിത്താരേ പെണ്ണുണ്ടോ
ഇരുമ്പിച്ചിത്താരേ പെണ്ണൂണ്ടോ
ഇഞ്ചിത്താരെ പെണ്ണില്ല
ഇരുമ്പിച്ചിത്താരെ പെണ്ണില്ല
മഞ്ചാടിഞ്ചീ പെണ്ണൂണ്ടോ
മാതളപ്പൂവേ പെണ്ണൂണ്ടോ
മഞ്ചാടിഞ്ചീ പെണ്ണീല്ലാ
മാതളപ്പൂവേ പെണ്ണീല്ലാ
കൊശകൊശലേ പെണ്ണൂണ്ടോ
കൊശകൊശാലെ പെണ്ണില്ലാ
കൊശാലും പെണ്ണൂണ്ടോ
കൊശാലും പെണ്ണീല്ലാ
ഒരു കുടക്കപ്പൊന്നേത്തന്നാ
പെണ്ണൂത്തരുമോ നാത്തൂനേ?
കൊശകൊശല പ്പോര പ്പോരാ
കൊശലും പോരപ്പോരാ
ഒന്നുമൊരരയുമെപ്പോഴും തന്നാ-
ലെങ്ങും കിട്ടാപ്പെണ്ണിത്
രണ്ടു കുടുക്കപ്പൊന്നേത്തന്നാ-
പെണ്ണേത്തരുമോ നാത്തൂനേ?
കൊശകൊശലപ്പോരപ്പോരാ
കൊശലും പോരപ്പോരാ
രണ്ടുമൊരരയുമൊരേഴും തന്നാ-
ലെങ്ങും കിട്ടാപ്പെണ്ണിത്..
.......................................................
......................................................
......................................................
പത്തു കടുക്കപ്പൊന്നേത്തന്നാ
പെണ്ണേത്തരുമോ നാത്തൂനേ
കൊശകൊശലപ്പോരപ്പോരാ
കൊശലും പോരാപ്പോരാ
പത്തുമൊരരയുമൊരെഴും തന്നാ-
ലെങ്ങും കിട്ടാപ്പെണ്ണിത്
കണിയാനറിഞ്ഞില്ല ദിവസം കുറിച്ചില്ലാ
നിങ്ങൾക്കെന്താണിത്ര വെപ്രാളം
കണിയാനറിയേണ്ട, ദിവസം കുറിക്കേണ്ട
പെണ്ണിനെ ഞങ്ങളു കൊണ്ടുപോവും
തട്ടാനറിഞ്ഞില്ല താലി പണിഞ്ഞില്ല
നിങ്ങൾക്കെന്താണിത്ര വെപ്രാളം
തട്ടനറിയേണ്ട ദിവസം കുറിക്കേണ്ട
പെണ്ണിനെ ഞങ്ങളു കൊണ്ടുപോകും
ഇഞ്ചിത്താരേ പെണ്ണില്ലാ
ഇരുമ്പിച്ചിത്താരേ പെണ്ണില്ലാ
ഇഞ്ചിത്താരേ പെണ്ണോണ്ടോ
ഇരുമ്പിച്ചിത്താരേ പെണ്ണോണ്ടോ?