ആര്യൻ
1988-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ആര്യൻ.
- സംവിധാനം: പ്രിയദർശൻ. രചന: ടി. ദാമോദരൻ.
എന്താ എല്ലാരും ഇവിടെ... ഞാൻ വിളിച്ചിട്ട് വന്നതാണ്.. കണ്ടിട്ടേറെ നാളായെങ്കിലും ഇവരെയാരെയും അച്ഛനോരിക്കലും മറക്കാനിടയില്ല..
തിരുമേനി.. ദേവ നാരായണൻ ദേവനെന്നു വിളിക്കാം..
ഉവ്വ്, അന്നത്തെ ദേഷ്യത്തിന് ഞാൻ ചില അബദ്ധങ്ങളൊക്കെ ചെയ്തു.. അതൊക്കെ മറക്കണം. പരിഹാരമായിട്ടു മുതലാളി എന്ത് വേണമെങ്കിലും ചെയ്യും..എത്ര രൂപ വേണമെങ്കിലും..
എത്രാ.. ഒരു ലക്ഷം... രണ്ടു ലക്ഷം..പത്തു ലക്ഷം..എടോ തന്റെയീ മുതലാളിയെ വിലയ്ക്കെടുക്കാനുള്ള കാശ് ഇന്നെന്റെ കയ്യിലുണ്ട്..പണം കൊണ്ട് വീണ്ടെടുക്കാവുന്നതല്ല എനിക്ക് നഷ്ടപ്പെട്ടത്.. എന്റെ കുടംബത്തിൽ
എങ്കിലിവിടുന്നു പറയൂ ഞങ്ങളെന്താ ചെയ്യേണ്ടത് ?? എന്നെ ഓർക്കണ്ട എന്റെ മകളെ ഓർത്തെങ്കിലും..ദെ ഇവൻ നിരപരാധിയാണ്..
നിരപരാധിയായ എന്നെ നാട്ടുകാരുടെ മുന്നിൽ വച്ച് നിങ്ങൾക്ക് കള്ളനാക്കാം..ചെയ്യാത്ത കുറ്റത്തിന് എന്നെ ജയിലിടാം..തല്ലി ചതയ്ക്കാം അല്ലേ.. ഞാനതെല്ലാം മറക്കാം..പക്ഷെ ഈ ഇരിക്കുന്ന മനുഷ്യൻ ആരാന്നു അറിയാമോ ?? സ്വന്തം മകനെ കണ്മുന്നിലിട്ടു പീഡിപ്പിക്കുന്നത് കണ്ടു തളർന്നു പോയ എന്റെ അച്ഛൻ ..ആ മനുഷ്യന്റെ തളർച്ച മാറ്റി എഴുനെൽപ്പിക്കാൻ നിങ്ങൾക്ക് കഴിയുമോ ?? എന്റെ പെങ്ങന്മാരുടെ തകർന്ന ജീവിതം തിരിച്ചു കൊടുക്കാൻ നിങ്ങൾക്ക് കഴിയുമോ ?? പറയെടാ പട്ടികളെ...
മകൻ കള്ളനാണ് എന്ന് ഇന്നും വിശ്വസിക്കുന്ന എന്റെ അച്ഛന്റെ മുന്നിൽ നിങ്ങളാണ് തിരുവാഭരണം മോഷ്ടിച്ചത് എന്ന് പറയുമോ ??പറയെടാ റാസ്കൽ ..
എടാ വിളിച്ചു വരുത്തി നാണം കേടുത്തിയാൽ നായീന്റെ മോനെ നിന്നെ ഞാൻ ...
എടാ....മോനെ... ദേവാ....
ആരുമൊരു അക്ഷരം മിണ്ടരുത്.. എടൊ തനിക്കെനോടുള്ള വിദ്വേഷമേന്താണെന്ന് എനിക്കറിയാം.. കീഴ്ജാതിക്കാരന്റെ അപകർഷത.. ഒരു സവർണ്ണ സ്ത്രീ അറുപതു കഴിഞ്ഞ വൃദ്ധ ആണെങ്കിൽ പോലും അവരെ വരെ പകയോടെ പ്രാപിക്കാൻ പോകുന്ന നിന്റെയൊക്കെ മനസ്സിലാണെടാ.. ജാതിയും അയിത്തവും..അന്ന് നീയെന്റെ അച്ഛന്റെ കയ്യിൽ നിന്റെ തീണ്ടൽ മാറാൻ രണ്ടു രൂപ കൊടുത്തത് ഓർമയില്ലേ ?? ഇന്നെണ്ണയ്ക്കൊക്കെ വില കൂടുതലാണ് കൊണ്ട് പോയി കുളിക്ക്..നമ്പൂതിരി തൊട്ടാൽ ഇന്ന് കുളിച്ചു ശുദ്ധം മാറേണ്ടത് ഇന്ന് നീയാണ്.. കാരണം നിന്റെ മനസ്സിലാണ് അയിത്തം..
എന്നെ.. എന്നെയൊന്നും ചെയ്യരുത്...
നീ വെറും ഡ്യൂക്കിലി.. നിനക്കുള്ള ഞാൻ പണ്ടേ തന്നുകഴിഞ്ഞു..പോടാ...
തിരുമേനി ഇനിയെന്നെ തല്ലല്ലേ...
ഇത് തനിക്ക് പണ്ടേ കിട്ടേണ്ടതായിരുന്നു..എന്റെ അച്ഛനനന്ന് ഇത് തന്നിരുന്നെങ്കിൽ താനെന്റെ കുടുംബം കട്ട് മുടിക്കില്ലായിരുന്നു..
തിരുമേനി ക്ഷമിക്കണം.. അവിടുത്തെ മകൻ കള്ളനല്ല.. തെറ്റ് ഞങ്ങളുടെതാണ്..
എടാ.... അരുത് ദേവാ തല്ലരുത്... എടാ... തല്ലരുത് എന്നാ പറഞ്ഞത്...
എന്നെ ഇവാന്മാർ ഇവിടിട്ട് തല്ലി ചതച്ചപ്പോൾ ഇതിനെക്കാൾ ഉച്ചത്തിൽ എന്റെ അച്ഛനും അമ്മയും പെങ്ങന്മാരും നിലവിളിച്ചില്ലേ...പൊട്ടി കരഞ്ഞില്ലേ... കള്ളൻ കള്ളൻ എന്നെന്നെ കുറിച്ച് ഇവന്മാർ അലറിയപ്പോൾ നിങ്ങളുടെ നിലവിളികളാരും കേട്ടില്ല.. നാട്ടുകാരും പോലീസുകാരും കോടതി മുറി വരെ ആ ശബ്ദം കേട്ടില്ല.. എന്റെ അച്ഛന്റെ മനസ്സിന്റെ ആഴങ്ങളിൽ വരെ അതിന്റെ മാറ്റൊലി ചെന്നെത്തിയില്ലേ ?? ഇറങ്ങി പോടാ കള്ളാ എന്ൻ അച്ഛനെന്നോട് പറഞ്ഞില്ലേ.. അന്ന് ചങ്ക് പൊട്ടി ഇറങ്ങി പോയപ്പോൾ ഞാനെന്റെ മനസ്സിൽ കുറിചിട്ടതാണ് എന്റെ അച്ഛന്റെ മുന്നിൽ മാത്രമെങ്കിലും ഞാൻ കള്ളനല്ലാന്നു തെളിയിക്കേണ്ടയീ മുഹൂർത്തം...
ദേവനാരായണൻ
തിരുത്തുക- ഇല്ല. ഗീതയിൽ തൊട്ട് സത്യം ചെയ്യാൻ ഞാനൊരു ഹിന്ദുവല്ല. ഖുർആനിൽ തൊട്ട് സത്യം ചെയ്യാൻ ഞാനൊരു ഇസ്ലാമല്ല. ബൈബിളിൽ തൊട്ട് സത്യം ചെയ്യാൻ ഞാനൊരു ക്രിസ്ത്യാനിയല്ല. ഒരു മനുഷ്യനെന്ന നിലയിൽ എന്റെ മനഃസാക്ഷിയെ തൊട്ട് ഞാൻ പറയുന്ന സത്യങ്ങൾ കേൾക്കാൻ ബഹുമാനപ്പെട്ട കോടതിക്ക് ദയവുണ്ടാകണം. ഉപനയനവും വേദാധ്യയനവും കഴിഞ്ഞ് അഹിംസയും ഭക്തിയും ജീവിതമാർഗ്ഗമായി സ്വീകരിച്ച എന്നെ നിങ്ങൾ കള്ളനാക്കിയില്ലേ? കൊലപാതകിയാക്കിയില്ലേ? കുറ്റവാളിയാക്കിയില്ലേ? ഇതിൽ കൂടുതൽ എന്തു ശിക്ഷയാണ് ബഹുമാനപ്പെട്ട കോടതിക്ക് ഇനി എന്റെമേൽ വിധിക്കാനുള്ളത്? Tell me, how can you punish me more?
അഭിനേതാക്കൾ
തിരുത്തുക- മോഹൻലാൽ – ദേവനാരായണൻ