- രോഗിക്കു രോഗി ഭാഗം പറയുക
- രോഗിക്കു രോഗി വൈദ്യൻ
- രോഗിക്കു വൈദ്യൻ, പാപിക്കു ദൈവം
- രോഗിയാകുന്നതിനു മുമ്പ് വൈദ്യനെ പരിചയപ്പെടണം
- വൈദ്യരു പറഞ്ഞത് രോഗം, ഭാഗവതരു പറഞ്ഞത് രാഗം
- വൈദ്യനടിച്ചാൽ മർമ്മത്തടിക്കും
- വൈദ്യനോടും വക്കീലിനോടും മറയ്ക്കരുത്
- വ്യാധിക്കു മരുന്നുണ്ട്, വിധിക്ക് മരുന്നില്ല
- രോഗങ്ങളുടെ അഭാവം മാത്രമല്ല ആരോഗ്യം. ശാരീരികവും മാനസികവും സാമൂഹികവും ആയ സമ്പൂർണ്ണ ക്ഷേമാവസ്ഥയെയാണ് ആരോഗ്യം. ലോകാരോഗ്യ സംഘടന
- ആരോഗ്യമാണ് ഏറ്റവും വലിയ് സമ്പത്ത്. വിർഗിൽ
- ശരിയായി ആഹരിക്കുക. കൃത്യമായി വ്യായാമം ചെയ്യുക. എന്നിട്ട് മരിക്കുക അജ്ഞാത കർത്താവ്
- ഒരു നേരം ഭക്ഷിക്കുന്നവൻ യോഗി. രണ്ടു നേരം കഴിക്കുന്നവൻ ഭോഗി , മൂന്നുനേരം കഴിക്കുന്നവൻ രോഗി , നാലുനേരം ഭക്ഷിക്കുന്നവൻ ദ്രോഹീ.
- കാലമാണ് ഏറ്റവും മികച്ച വൈദ്യൻ
- ആരോഗ്യവും സൗന്ദര്യവും കൂടപിറപ്പുകളാണ് (മാൾട്ട)
- ആരോഗ്യമില്ലാത്തവൻ ഒന്നുമില്ലാത്തവനാണ് ഫ്രഞ്ച്
- രോഗമുണ്ടായാലേ ആരോഗ്യത്തിന്റെ വിലയറിയൂ ഇംഗ്ലീഷ്
- പ്രണയരോഗത്തിനു ചികിൽസയില്ല ജപ്പാൻ
- ഭാഗ്യവും കൂടിയുണ്ടെങ്കിൽ മരുന്ന് ക്രമേണ ഫലിച്ചുകൊള്ളും (തമിഴ്)
- ആഹാരപാനിയങ്ങൾ കിട്ടാത്തിടത്ത് പച്ചവെള്ളം ദിവ്യൗഷധമാണ്.ആഫ്രിക്കൻ
- മന്ത്രോച്ചാരണം കൊണ്ടല്ല മരുന്ന് ഫലിക്കുന്നത്.ആഫ്രിക്കൻ
- ജീവിച്ചിരിക്കാനുള്ള ഭക്ഷണമായി മാറരുത് ഔഷധം ഇംഗ്ലീഷ്
- വാർദ്ധക്യത്തിനു ചികിൽസയില്ല (ജപ്പാൻ)
- വിഡ്ഡികൾക്കു ചികിൽസയില്ല (ജപ്പാൻ)
- അളന്നു കൊടുക്കാത്ത മരുന്ന് വിഷമായേക്കാം (പോളിഷ്)
- ↑ The Prentice Hall Encyclopedia of World Proverbs