അയാൾ കഥയെഴുതുകയാണ്

മലയാള ചലച്ചിത്രം

1998-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അയാൾ കഥയെഴുതുകയാണ്.

സംവിധാനം: കമൽ. രചന: ശ്രീനിവാസൻ.
  • മരണം രംഗബോധമില്ലാത്തൊരു കോമാളിയാണ്. ആഗ്രഹിച്ചിരിക്കുമ്പോൾ അവൻ വരില്ല. പ്രതീക്ഷിച്ചിരിക്കുമ്പോൾ അവൻ വരില്ല. വെടിയുണ്ടയുടെയും ബോംബിന്റെയും ഇടയിൽക്കിടന്നു യുദ്ധം ചെയ്യുന്ന പട്ടാളക്കാരൻ ലീവ് കിട്ടി നാട്ടിലെത്തുമ്പോൾ സ്വന്തം പുരേടത്തിലെ തേങ്ങ വീണായിരിക്കും മരിക്കുന്നത്.
  • നമുക്കു ചോദിച്ചുചോദിച്ചു പോകാം.
  • താനടക്കം ഉള്ള എന്റെ എല്ലാ ആരാധകന്മാരും വെറും കെഴങ്ങന്മാരാ. എന്താടോ എന്റെ നോവലിൽ ഉള്ളത്. പണക്കാരിയായ ഒരു കാമുകി, കൂലിവേലക്കാരനായ കാമുകൻ. വില്ലൻ കാമുകിയുടെ അച്ഛൻ. ഇതേ കഥ തന്നെ ഞാൻ എടുത്തു മറിച്ചിടും. കാമുകൻ പണക്കാരൻ കാമുകി കൂലിവേലക്കാരി. അച്ഛൻ സെയിം. ഹ ഹ ഹ ഹ. പിറ്റത്തെ നോവലിൽ പശ്ചാത്തലം മാത്രം മാറും. റബ്ബർ എസ്റ്റേറ്റിനു പകരം ഒരു ഫാക്ടറി. മത്സ്യത്തൊഴിലാളിക്കു പകരം ഒരു തെങ്ങുകയറ്റക്കാരൻ. എല്ലാത്തിലും കാണുമെടോ ഒരു റേപ്പ്, ഒരു ഒളിച്ചോട്ടം, ഒരു സ്റ്റണ്ട്, പിന്നെ സെക്സ്. എടോ ഡ്രൈവെറുടെ തഹസിൽദാരുടെ വീടു ചോദിക്കടോ. നമുക്കു ചോദിച്ചുചോദിച്ചു പോകാം.. എടോ തനിക്കൊരു സത്യം അറിയോ? പൂങ്കിളി വാരികയിലെ മന്ദാരപുഷ്പം എന്ന നോവൽ എഴുതുന്ന സി.വി. രാജമ്മ ഞാനാ. ക്രിസ്ത്യൻ പശ്ചാത്തലത്തിൽ നോവൽ എഴുതുന്ന മാത്യു പള്ളിപ്പറമ്പിൽ ആരാന്നാ. അതും ഞാനാ. അങ്ങനെ എത്ര എത്രയോ പേരുകളിൽ ഞാൻ എഴുതി കൊണ്ടിരിക്കും. ആരാധകന്മാർ... പുണ്ണാക്കന്മാർ. ഞാനാകുന്ന സി.വി. രാജമ്മ എന്ന നോവലിസ്റ്റിനു ഒരു ദിവസം വരുന്ന പ്രേമലേഖനങ്ങളുടെ എണ്ണം ഇരുന്നൂറിൽ കൂടുതലാ, അറിയോ?
  • ഇന്നുവരെ ഒരു ഈച്ചയെ പോലും റേപ്പ് ചെയ്യാത്ത എന്നെ എല്ലാരും കൂടെ റേപ്പിസ്റ്റ് ആക്കി. എനിക്കു റേപ്പ് ചെയ്യണം. എനിക്കു റേപ്പ് ചെയ്യണേ. എനിക്കു റേപ്പ് ചെയ്യണം.

അഭിനേതാക്കൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=അയാൾ_കഥയെഴുതുകയാണ്&oldid=17955" എന്ന താളിൽനിന്ന് ശേഖരിച്ചത്