അന്ധഗോലാംഗുലന്യായം
അന്ധൻ പശുവിന്റെ വാൽ പിടിച്ചു വഴിയറിയാൻ ശ്രമിച്ച കഥയെ സൂചിപ്പിക്കുന്ന ന്യായമാണ് അന്ധഗോലാംഗുലന്യായം. ദുഷ്ടവചനം കേട്ടാൽ ആപത്തുനേരിടും എന്ന് പറയുന്നിടത്താണ് ഈ ന്യായത്തിന് പ്രസക്തി. അന്യവചനം ആലോചനയില്ലാതെ സ്വീകരിക്കുകയും അതു പ്രവർത്തിക്കുകയും ചെയ്താൽ അപകടത്തിൽ ചെന്നു ചാടും എന്നു ചുരുക്കം.