അധിപൻ
മലയാള ചലച്ചിത്രം
1989-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അധിപൻ.
സംഭാഷണങ്ങൾ
തിരുത്തുക- ശ്യാം:ശ്യാമ മേഘമേ നീ യദു കുല സ്നേഹദൂതുമായ് വാ ...ഹലോ ദൂരദർശൻ കേന്ദ്രമല്ലേ
- ഫോൺ ശബ്ദം:അല്ല
- ശ്യാം:അല്ലെങ്കിൽ തനിക്ക് നേരത്തെ പറഞ്ഞൂടെ
- ഫോൺ ശബ്ദം:പോടാ
- ശ്യാം:പോടാന്നോ ...അത് ശരി റോങ്ങ് നമ്പറിൽ വിളിച്ചിട്ട് ...ശ്യാമ മേഘമേ നീ യദു കുല സ്നേഹദൂതുമായ് വാ
- ഹലോ ദൂര ദർശൻ കേന്ദ്രമല്ലേ
- ഫോൺ ശബ്ദം:അതെ
- ശ്യാം:അതെ എനിക്കൊരു ഉപകാരം ചെയ്യണം ..ഇന്ന് വൈകീട്ട് എട്ടു മണിക്ക് ടീ വീയിൽ ഒരു പെൺകുട്ടി ഒരു പാട്ട് പാടിയില്ലേ ശ്യാമ മേഘമേ വാ ..അത് തന്നെ രാധിക ആ കുട്ടിയുടെ അഡ്രസ് ഒന്നും വേണം
- ഫോൺ ശബ്ദം:സോറി
- ശ്യാം:അതെന്തു സോറിയാ ആശാനെ ..ങേ ..അതെ എനിക്കെ അഭിനന്ദനം അറിയിക്കാനാ
- ഫോൺ ശബ്ദം:അത് പ്രതികരണത്തിൽ എഴുതി അറിയിച്ചാൽ മതി
- ശ്യാം:എനിക്ക് പ്രതികരണത്തിൽ കൂടി അറിയിച്ചാൽ പോരാ നേരിട്ട് അറിയിക്കണം
- ഫോൺ ശബ്ദം:താൻ ആരുവാ
- ശ്യാം:ഞാൻ ആരാന്നാ ..ഒരു ഇന്ത്യൻ പൌരൻ എന്നാ നിലയിൽ അതെന്റെ മൌലിക അവകാശമാണ്
- ഫോൺ ശബ്ദം:തനിക്കെന്താ കല്യാണം കഴിക്കാനാണോ
- ശ്യാം:കല്യാണം കഴിക്കാൻ തന്നെ തനിക്കെങ്ങനെ മനസിലായി ..കല്യാണം കഴിക്കാൻ തന്നാടോ ..താൻ കൂടുതൽ വാച്ചകമോന്നും അടിക്കെണ്ടാ പരിപാടി ഇടയ്ക്കു വെച്ച് കട്ടായി പോയതിനെ കുറിച്ച് താൻ എന്ത് പറയുന്നു
- ഫോൺ ശബ്ദം:താൻ ആരാ
- ശ്യാം:ഞാൻ ആരാന്നോ ..ഞാൻ നിന്റെ തന്ത
- അത് വളരെ മോശമായി പോയി ഒരാളുടെ തന്തയ്ക്കൊക്കെ പറയാം എന്നൊക്കെ പറഞ്ഞാൽ വളരെ മോശമായി പോയി ..അവനെന്നോട് :അങ്ങനെ പറഞ്ഞിട്ടല്ലേ ...ന്നാലും മോശമായി പോയി
- ശ്യാം:ഹലോ ദൂരദർശൻ കേന്ദ്രമല്ലേ ...അതെ ഒരാളിപ്പം വിളിച്ചു തന്റെ തന്തയ്ക്കു പറഞ്ഞിലെ
- ഫോൺ ശബ്ദം:താൻ ആരുവാ
- ശ്യാം:ഞാൻ ആരാന്നോ ..ഞാൻ നിന്റെ തന്തയാടോ തന്ത ...ഒരാളുടെ തന്തയ്ക്കു പറഞ്ഞപ്പോ എന്താശ്വാസം
കഥാപാത്രങ്ങൾ
തിരുത്തുക- മോഹൻലാൽ – ശ്യാം പ്രകാശ്