അദ്ധ്യാത്മരാമായണം
- നിത്യവും ചെയ്യുന്ന കർമഗുണ ഫലം
കർത്താവൊഴിഞ്ഞു മറ്റന്യൻ ഭുജിക്കുമോ? - രജ്ജൂഖണ്ഡത്തിങ്കലേ പന്നഗബുദ്ധിപോലെ
നിശ്ചയം വിചാരിക്കിലേതുമൊന്നില്ലയല്ലോ - ശത്രുക്കളല്ല ശത്രുക്കളാകുന്നതു
മിത്രഭാവത്തോടരികേ മരുവിന
ശത്രുക്കൾ ശത്രുകളാകുന്നതേവനും
മൃത്യു വരുത്തുമവരെന്നു നിർണയം - പുത്രമിത്രാർഥകളത്രാദിസംഗമ-
മെത്രയുമല്പകാലസ്ഥിതമോർക്ക നീ
പാന്ഥർ പെരുവഴിയമ്പലം തന്നിലേ
താന്തരായ്കൂടി വിയോഗം വരുംപോലെ
നദ്യാമൊഴുകുന്ന കാഷ്ഠങ്ങൾ പോലെയു
മെത്രയും ചഞ്ചലമാലയസംഗമം - പ്രത്യുപകാരം മറക്കുന്ന പുരുഷൻ
ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും - ആപത്തുവന്നടുത്തീടുന്ന കാലത്തു
ശോഭിക്കയില്ലടോ സജ്ജനഭാഷിതം - ആമകുംഭാംബുസമാനമായുസ്സുടൻ
പോമതേതും ധരിക്കുന്നതില്ലാരുമേ - ആയുസ്സുപോകുന്നതേതുമറിവീല
മായാസമുദ്രത്തിൽ മുങ്ങിക്കിടക്കയാൽ - ഇഷ്ടം പറയുന്ന ബന്ധുക്കളാരുമേ
കഷ്ടകാലത്തിങ്കലില്ലെന്നു നിർണയം - ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം
വേഗേന നഷ്ടമാമായുസ്സുമോർക്ക നീ
വഹ്നിസന്തപ്തലോഹസ്ഥാംബുബിന്ദുനാ
സന്നിഭം മർത്ത്യജന്മം ക്ഷണഭംഗുരം - മാതാപിതൃഭ്രാതൃമിത്രസഖികളെ
ക്രോധം നിമിത്തം ഹനിക്കുന്നിതു പൂമാൻ
ക്രോധംമൂലം മനസ്താപമുണ്ടായ് വരും
ക്രോധമല്ലോ നൃണാം സംസാരബന്ധനം