അക്രമം
- എത്ര ന്യായമായ കാര്യത്തിനായാലും അക്രമത്തിന്റെ മാർഗ്ഗം ഉപയോഗപ്പെടുത്തുന്നതിന് ഞാൻ എതിരാണ് - മഹാത്മാ ഗാന്ധി
- പണ്ടേ ഉള്ള അതിർ നീക്കരുത്; അനാഥരുടെ നിലം ആക്രമിക്കരുത് - ബൈബിൾ
- അപ്പനോടോ അമ്മയോടോ പിടിച്ചുപറിക്കുന്നത് അക്രമമല്ല എന്നു പറയുന്നവൻ നാശകന്റെ സഖി - ബൈബിൾ
- ജീവാത്മാവിന്റെ ക്ഷേത്രമായ ഈ ശരീരം കർമ്മത്തിനുള്ള ഒന്നാന്തരം ഉപകരണമാണ്. ആ ശരീരത്തെ നരകപ്രായമാക്കുന്നത് കുറ്റകരമാണ്. അതിനെ അവഗണിക്കുന്നത് അക്രമമാണ്. - സ്വാമി വിവേകാനന്ദൻ