അക്കരെ നിന്നൊരു മാരൻ
മലയാള ചലച്ചിത്രം
1985-ൽ പുറത്തിറങ്ങിയ മലയാളചലചിത്രമാണ് അക്കരെ നിന്നൊരു മാരൻ.
- സംവിധാനം: ഗിരീഷ്. രചന: ശ്രീനിവാസൻ.
സംഭാഷണങ്ങൾ
തിരുത്തുക- തങ്കപ്പൻ നായർ (ത.നാ): ആരാത്, ആഹ്?
- പവിത്രൻ (പ): ദാ അച്ചുതന്റെ മുതലാളി വന്നിരിക്കുന്നു
- ത.നാ: എഹ്?
- പ: അച്ചുതൻറെ അറബി മുതലാളി
- ത.നാ: അറബി മുതലാളിയോ?
- പ: ആഹ്
- ത.നാ: എവിടെ?
- പ: ദാ മുറ്റത്തു നിൽക്കുന്നു
- ത.നാ: എഹ്, ആഹ് നിങ്ങൾ ജോലി ചെയ്തോ
- പ: അവിടെ കവലേൽ കിടന്നു കറങ്ങുവാരുന്നു, അവന്മാർക്ക് എങ്ങനാ അറബീടെ ഭാഷ അറിയാവോ. ഞാൻ പിന്നെ പണ്ട് വർക്ക്ഷോപ്പിൽ ആയിരുന്നപ്പോ തൊട്ടടുത്ത മദ്രസ്സെന്നു കുറച്ചു അറബി പഠിച്ചിരുന്നു; അതോണ്ട് ഞാൻ ഇങ്ങു വിളിച്ചോണ്ട് പോന്നു
- അറബി മുതലാളി (അ.മു): ആരെമാ, ഹഹഹ, അച്ചുത്മാമാ?
- പ: അദാനീ, അദാനി
- അ.മു: ഇന്ത കവാത്
- പ: അറബിയിലൊരു ഗുഡ്മോർണിംഗ് പറഞ്ഞതാ, ഒരു നമസ്ക്കാരം വച്ച് കൊട്
- ത.നാ: നമസ്ക്കാരം, ഇരിക്കാം, ഇ. . .Sit
- പ: സാത്തെക്, സാത്തെക്
- അ.മു: ഹാ, സാത്തെക്, ഹഹഹ
- ത.നാ: നീയൊരു കസേരയിങ്ങെടുത്തോ, ഒരു കസേര ഇങ്ങെടുത്തോ
- അ.മു: ഹാ, ബോബ്ബറു . . .
- ത.നാ:ആ, ആഹ്, ഇ. .. . ഇരി . . .
- അ.മു: സാത്തെക്
- പ: അമ്മാവൻ ഇരുന്നാട്ടെ
- അ.മു: സാത്തെക്, സലാമി സബാൽക്കെ വേനന്തഷുഗർ
- പ: ഈ ഭൂമി എത്ര മനോഹരമായിരിക്കുന്നു എന്ന്
- അ.മു: ഗവാത് ഇന്ത ഹറാമി
- പ: അമ്മാവൻ എത്ര കുലീനതയുള്ള മനുഷ്യൻ
- ത.നാ: ഒഹ്, നമസ്ക്കാരം
- അ.മു: മേയ്ബി അന അച്ചുത് മാമാ
- പ: അച്യുതൻ എപ്പോഴും പറയും അമ്മാവൻ വലിയൊരു മനുഷ്യൻ ആണെന്ന്
- ത.നാ: ആഹാ
- അ.മു: അച്ചുത് അമിനോ കേശി സലിദാർ, അച്ചുത് അമിനോ കേശി സലിദാർ
- പ: അച്യുതൻ എൻറെ ജീവൻ രക്ഷിച്ചു, എൻറെ സർവ്വസ്വത്തുക്കളും അവനും കൂടി അവകാശപ്പെട്ടതാണെന്ന്
- അ.മു: അച്ചുത് സലാലാ മുക്തി
- പ: അച്യുതൻ അമ്മാവനോട് വല്ല തെറ്റും ചെയ്തിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കാൻ പറഞ്ഞു വിട്ടിരിക്ക്യാ.
- ത.നാ: ഏയ്, അവനൊരു തെറ്റും ചെയ്തിട്ടില്ല, പക്ഷെ അവനൊരു അത്യാവശ്യം വന്നപ്പോ സഹായിക്കാൻ എനിക്ക് കഴിഞ്ഞില്ല
- അ.മു: അച്ചുത് മാമാ കലാമി സെൽദാ?
- പ: കുമോത്തി അൽബാനി
- അ.മു: ഹ, ഹഹഹ, മ്രിന്ധഹാഹെ, മ്രിന്ധ
- പ: എത്ര വേഗം തെറ്റുകൾ ഒക്കെ പൊറുത്തു അച്ചുതന്റെ അമ്മാവൻ ഒരു വലിയ മനുഷ്യൻ ആണെന്ന്
- അ.മു: ജുൽത്താബീബി, അബീബി
- പ: അച്യുതനെ പോലൊരു സത്യസന്ധനായ ഒരു മനുഷ്യനെ എൻറെ അറബി ജീവിതത്തിൽ ഇത് വരെ കണ്ടിട്ടില്ലെന്ന്
- ത.നാ: അവൻ എന്റെ ചോരയാ, എൻറെ, എൻറെ ചോര
- അ.മു: അച്ചുത് മാമാ കലാമി സെൽദാ?
- പ: സഞ്ചുറാ അലബാ
- അ.മു: കല്കട്ടാ ബാത്തർ കരേല ബാത്തർ
- പ: കൽകട്ടായിലും കേരളത്തിലും ഓരോ ഫാക്റ്ററി തുടങ്ങാൻ ഞാൻ ആലോചിക്കുന്നു
- അ.മു: അച്ചുത് സബതി ബലേഷു
- പ: അച്ചുതനാണ് രണ്ടു ഫാക്റ്ററിയിലും ജെനറൽ മാനേജർ
- ത.നാ: അല്ലേലും അച്യുതൻ ഭാഗ്യവാനാണ് ഈ വലിയ മനുഷ്യൻറെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലേ
- അ.മു: അച്ചുത് മാമാ കലാമി സെൽദാ?
- പ: സുന്നാ മധുകാട്ടി
- ത.നാ: അല്ല, ഈ ചാ. . . ചായ കുടിച്ചില്ല!!!
- അ.മു: വേണ്ട, വരുന്ന വഴിക്ക് കുടിച്ചു
- ത.നാ: എഹ്, ദാ മലയാളം അറിയാവോ?
- പ: ബബബ്ബ, ആര് പറഞ്ഞു മലയാളം
- ത.നാ: വരുന്ന വഴിക്ക് കുടിച്ചൂന്ൻ
- പ: അത്, ഹഹഹ, അത്, ബരുന്ന ബയിക്ക് കുടിച്ചു എന്ന് പറഞ്ഞാൽ അറബിയിൽ പോകാൻ തിടുക്കമുണ്ട് എന്നർത്ഥം. . അല്ലാതെ ചേ, ചേ, ചേ അയ്യേ, കേറിക്കാട്ടെ, കേറിക്കാട്ടെ
- അ.മു: ഇന്ത ഹറാമി, ഹറാമി, ഹറാമി
കഥാപാത്രങ്ങൾ
തിരുത്തുക- നെടുമുടി വേണു – തങ്കപ്പൻ നായർ
- ശ്രീനിവാസൻ – അറബി മുതലാളി
- മുകേഷ് – പവിത്രൻ