"പ്രധാന താൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49:

== മഹാന്മാരുടെ മൊഴികള്‍==
*"നരജീവിതമായ വേദന
യ്ക്കൊരുമട്ടര്‍ഭകരൌഷധങ്ങള്‍ താന്‍ "- ആശാന്‍

*"കീഴില്ച്ചെയ്ത ശുഭാശുഭകര്‍മ്മം
മേലില്‍ സുഖദു:ഖത്തിനു കാരണം "- തുഞ്ചത്തെഴുത്തച്ഛന്‍

*“എന്റെ ജീവിതമാണെന്റെ സന്ദേശം” - മഹാത്മാ ഗാന്ധി

*‘‘നിങ്ങളെനിക്കു രക്തം തരു, നിങ്ങള്‍ക്കു ഞാന്‍ സ്വാതന്ത്ര്യം തരാം‘‘ - സുഭാസ് ചന്ദ്ര ബോസ്.
*"സുപരിചയത്തിന്റെ നേര്‍ത്ത ഒരാവരണം കൊണ്ട് അത്ഭുതങ്ങളെ മറച്ചിരിക്കുകയാണു്‌ പ്രകൃതി. ഇതിനെ മാറ്റി അത്ഭുതത്തെ പ്രകാശമാനമാക്കുകയാണു കലാകാരന്റെ കടമ"- കോള്‍റിഡ്ജ്
*"സമഗ്രമായതിനേ സൌന്ദര്യമുള്ളൂ"-തോമസ് മന്

*"നിങ്ങള്‍ നിങ്ങള്‍ക്കു തന്നെ പ്രകാശമായി വര്‍ത്തിക്കുക"-ശ്രീബുദ്ധന്‍

*"സ്നേഹം ആരുടെ ഭാഗത്തുനിന്നുണ്ടായാലും ശരി, അതു ആദരിക്കേണ്ടുന്ന വികാരം തന്നെയാണു്‌"-ടാഗോര്‍

*"വിളക്കിന്റെ പ്രകാശത്തിനു നന്ദി പറയുക; എന്നാല്‍ നിഴലില്‍ ക്ഷമയോടെ വിളക്കു പിടിച്ചു നില്‍ക്കുന്ന ആളെ മറക്കാതിരിക്കയും ചെയ്യുക "- ടാഗോര്‍
*"സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും" - ബി.ഫ്രാന്‍ക്ലിന്‍

*"നമ്മുടെ പ്രയത്നങ്ങളുടെയെല്ലാം ലക്ഷ്യം കൂടുതല്‍ സ്വാതന്ത്ര്യമാണു്‌. കാരണം, പൂര്‍ണ്ണസ്വാതന്ത്ര്യത്തില്‍ മാത്രമേ പരിപൂര്‍ണ്ണത ഉണ്ടാവാന്‍ തരമുള്ളൂ"-സ്വാമി വിവേകാനന്ദന്‍

*"ആദര്‍ശം താഴ്ത്താനും പാടില്ല, പ്രായോഗികത മറക്കുവാനും പാടില്ല. വമ്പിച്ച ആദര്‍ശനിഷ്ഠയും അതോടൊപ്പൊം പ്രായോഗികതയും സ്വജീവിതത്തില്‍ സമ്മേളിപ്പിക്കാന്‍ ശ്രമിക്കണം" - സ്വാമി വിവേകാനന്ദന്‍

*"നാം കുട്ടിക്കാലം മുതല്‍ക്കേ സദാസമയവും വെളിയിലുള്ള വല്ലതിനേയും കുറ്റം ചുമത്താനാണു്‌ യത്നിച്ചു കൊണ്ടിരിക്കുന്നതു്‌; നാം എപ്പോഴും മറ്റുള്ളവരെ നേരെയാക്കാനാണു നിലകൊള്ളുന്നതു്‌ , നമ്മെത്തന്നെയല്ല." - സ്വാമി വിവേകാനന്ദന്‍

*"പാപം എന്നൊന്നുണ്ടെന്നു്‌ വേദാന്തം സമ്മതിക്കില്ല;ശരിയാണു്‌. തെറ്റുകളില്‍ വച്ചേറ്റവും വലിയതു ഞാന്‍ പാപി, ദു:ഖി എന്നിങ്ങനെ വിചാരിക്കുന്നതാണു്‌." - സ്വാമി വിവേകാനന്ദന്‍

*"വിത്തു്‌ വൃക്ഷമായിത്തീരുന്നതിനു്‌ സ്വയം നശിക്കുന്നു.പരിപൂര്‍ണ്ണമായ ആത്മത്യാഗമാണു്‌ ജ്ഞാനലബ്ധിയ്ക്കുള്ള ശരിയായ വഴി "- സ്വാമി രാമതീര്‍ത്ഥന്‍

*"അഭ്യാസത്തേകാള്‍ ശ്രേഷ്ഠം ജ്ഞാനം. ജ്ഞാനത്തേക്കാള്‍ ശ്രേഷ്ഠമാണു ധ്യാനം. ധ്യാനത്തേകാള്‍ വിശിഷ്ടമാണു ത്യാഗം. ത്യാഗത്തില്‍ നിന്നു്‌ ഉടനെ ശാന്തി ലഭിക്കുന്നു." - ഭഗവത്ഗീത

*"നെയ്തുകാരന്‍ തുണിനെയ്യുന്നതു പോലെയാണു എട്ടുകാലി വലകെട്ടുന്നതു്‌. ശില്പി ശില്പമുണ്ടാക്കുന്നതു പോലെയാണു്‌ തേനീച്ച കൂടുകൂട്ടുന്നതു്‌. പക്ഷേ ഏറ്റവും മോശക്കാരനായ ശ്ല്പിയേയും ഏറ്റവും വിദഗ്ദ്ധനായ തേനീച്ചയേയും വേര്‍തിരിക്കുന്നതു്‌, ശില്പി യഥാര്‍ത്ഥത്തില്‍ ശില്പമുണ്ടാക്കുന്നതിനു മുമ്പുതന്നെ ഭാവനയില്‍ അതു കാണുന്നു എന്നതാണു്‌."-കാള്‍ മാര്‍ക്സ്

*"ചിലര്‍ മഹാന്മാരായി ജനിക്കുന്നു;ചിലര്‍ മഹാന്മാരാകുന്നു. ചിലരുടെ മേല്‍ മഹത്വം അടിച്ചേല്പിക്കപ്പെടുന്നു."-ഷേക്‌സ്പിയര്‍

*"തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണു്‌; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണു്‌; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണു്‌." - തോമസ് മുള്ളര്‍

*"മറ്റൊരാള്‍ക്കു വളര്‍ത്തിയെടുക്കാവുന്ന ഒന്നല്ല കുലീനത . അതു്‌ നമ്മുടെയുള്ളില്‍ സ്വയം വളര്‍ന്നു വരേണ്ടതാണു്‌ "- ടെന്നിസന്‍

*"ശരി നിങ്ങളുടെ പക്ഷത്താണെങ്കില്‍ നിങ്ങള് അരിശപ്പെടേണ്ട കാര്യമില്ല. തെറ്റു്‌ നിങ്ങളുടെ ഭാഗത്താണെങ്കില്‍ അരിശപ്പെടുന്നതു്‌ നിങ്ങള്‍ക്കു നഷടവുമാണു്‌."- സി.എഫ്.ആന്‍ഡ്രൂസ്

*"നന്നായി ഉറങ്ങണമെന്നുള്ളവര്‍ അന്യരെപ്പറ്റി ഉള്ളില്‍ വിദ്വേഷവുമായി നടക്കുകയില്ല "- ലോറന്‍സ് സ്റ്റേണ്‍

*"സ്വാതന്ത്ര്യത്തോടുള്ള സ്നേഹം മറ്റുള്ളവരോടുള്ള സ്നേഹമാണു്‌. അധികാരസ്നേഹമാകട്ടെ, തന്നോടുതന്നെയും"- വില്യം ഹാഡ് ലിറ്റ്

*"ജീവിച്ചിരിക്കുന്നവര്‍ ആദരവിനു കടപ്പെട്ടിരിക്കുന്നു; മരിച്ചവരോ സത്യമല്ലാതെ ഒന്നും തന്നെ ആവശ്യപ്പെടുന്നില്ല." - വോള്‍ട്ടയര്‍

*"സത്യം എത്രതന്നെ ചവിട്ടിമെതിയ്ക്കപ്പെട്ടാലും ഉയിര്‍ത്തെഴുന്നേല്ക്കുന്നു."- ബ്രയന്റ്

*"കമിതാക്കളുടെ കോപം പ്രേമത്തിന്റെ ശക്തി കൂട്ടുന്നു."- പബ്ലീലിയസ് സൈറസ്

*"പ്രായം ചെല്ലുന്തോറും നമ്മുടെ പരിമിതി കൂടുതല്‍ മനസ്സിലാകുന്നു."- ഫൌസേ

*"ജീവിതം തന്നെ ഒരു പാഠശാലയാണു്‌. പഠിക്കനുള്ള പല വിഷയങ്ങളും അവിടെയുണ്ട്."- മാക്സിം ഗോര്‍ക്കി

*"ബുദ്ധിമാന്മാര്‍ക്കു്‌ അനുഭവങ്ങള്‍ അദ്ധ്യാപകരാണു്‌."- ഷേക്സ്പിയര്‍

*"ആശയങ്ങള്‍ ഉണ്ടാക്കുക എന്നതു്‌ പൂക്കള്‍ ശേഖരിക്കലാണു്‌. ചിന്തിക്കുന്നതാകട്ടെ, അവയെ മാലകോര്‍ക്കുന്നതും" - സ്വെറ്റ്ലൈന്‍

*"നല്ല മനുഷ്യന്‍ സ്നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും" - അരിസ്റ്റോട്ടില്‍

*"മടിയന്മാരുടെ പ്രവൃത്തിദിവസവും മൂഢന്മാരുടെ പ്രവൃത്തിദിവസവും എന്നും നാളെയായിരിക്കും" - യുങ്

*"മിക്ക ആനന്ദവും പൂക്കള്‍ പോലെയാണു്‌. പറിച്ചുകഴിയുമ്പോള്‍ നശിക്കുന്നു." - യുങ്

*"ജീവിച്ചിരിക്കുന്നവരും മരിച്ചവരും തമ്മിലുള്ള വ്യത്യാസം തന്നെയാണു്‌ വിദ്യാഭാസം ഉള്ളവരും അതില്ലാത്തവരും റ്റമ്മിലുള്ലതു്‌ "- അരിസ്റ്റോട്ടില്‍

*"ദൈവം എല്ലാം നന്നായി സൃഷ്ടിച്ചിരിക്കുന്നു. മനുഷ്യന്‍ ഇടപെടുമ്പോള്‍ അവ തിന്മയുള്ളതായി മാറുന്നു" - റൂസ്സോ

*"സ്വാര്‍ത്ഥത മൂലം പുരുഷനു തെറ്റു പറ്റുന്നു; ദുര്‍ബലയായതിനാല്‍ സ്ത്രീക്കും" - റുസ്റ്റല്‍

*"രണ്ടു ലോകങ്ങള്‍ ഉണ്ട്. വരകളും കുറികളും കൊണ്ട് അളക്കാവുന്ന ലോകം ആദ്യത്തേതു, ഹൃദയവും ഭാവനയും കൊണ്ട് അനുഭവവേദ്യമാകുന്ന ലോകം രണ്ടാമത്തേതു്‌ "- ലേ ഹണ്ടര്‍

*“ഒഴുകുന്ന വെള്ളത്തില്‍ കൂര്‍ത്തുമൂര്‍ത്ത കല്ലുകളില്ല. എന്നിട്ടും അവ മഹാശിലകളെ ഖണ്ഡീച്ചു കളയുന്നു.”- ലാവൊത്സെ

*“കലഹിക്കുന്ന ഓരോന്നുമായി കലഹിക്കാന്‍ തുടങ്ങിയാല്‍ പിന്നെ അവസാനമുണ്ടാകില്ല”- വില്യം പെന്‍

*“ആരോഗ്യമുള്ള ശരീരം ആത്മാവിനു അതിഥി മുറിയാണു്. അനാരോഗ്യമുള്ള ശരീരമോ ജയിലും”-ബേക്കണ്‍

*“ഭാവിയുടെ എറ്റവും നല്ല പ്രവാചകന്‍ ഭൂതകാലമാണു്”-ഷെര്‍മാന്‍

"പരിക്കുകള് നമ്മെ പാഠം പഠിപ്പിക്കുന്നു"- ബന്ചമിന് ഫ്രാന്ക്ളിന്.

"ഞാന് ചോക്ലേറ്റുകളില് മരണം കാണുന്നു"- ഗാന്ധിജി.

"അമിതമായ തീറ്റക്കൊതി, യുദ്ധങ്ങളുടെ മൂല കാരണം".

"വിവേകികള് മരിച്ചവരെ പറ്റിയൊ ജീവിച്ചിരിക്കുന്നവരെക്കുറിച്ചൊ ദു:ഖിക്കുന്നില്ല"- ഭഗവത് ഗീത

"മനുഷ്യരെ സേവിക്കുന്നവന്, മനുഷ്യറ്ക്കിടയില് മഹാനാകും"

==നാടന്‍ പാട്ടുകള്‍==
"https://ml.wikiquote.org/wiki/പ്രധാന_താൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്