"പാബ്ലോ നെരൂദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 98:
 
9. സ്നേഹിപ്പു നിന്നെ ഞാനെന്തിനെന്നില്ലാതെ
 
നേരമോർക്കാതെയും വേരു തേടാതെയും
 
ആത്മസങ്കീർണ്ണതയ്ക്കക്കരെച്ചെന്നെത്തി
 
ഞാനെന്ന ഭാവത്തിനപ്പുറം നിന്നിതാ
 
സ്നേഹിപ്പു നിന്നെ ഞാൻ സ്നേഹിപ്പു നിന്നെ ഞാൻ
 
സ്നേഹിപ്പു നിന്നെ ഞാൻ നേർക്കുനേരേ സഖീ
 
എന്തിന്നു നീട്ടണം, സ്നേഹിപ്പു നിന്നെ ഞാൻ
 
സ്നേഹിക്കയല്ലാതെയൊന്നിനും വയ്യാതെ. *
 
 
10. ഈ രാത്രി നമ്മൾ തമ്മിൽ
 
ചേർത്തു കെട്ടുക തോ‍ഴീ
 
ആർദ്രമാം ഹൃദയങ്ങൾ
 
അവയ്ക്കു ജയിക്കുവാൻ
 
ക‍ഴിയുമിരുട്ടിനെ *
 
 
11. എത്ര മൺ പാതകൾ എത്ര സമുദ്രങ്ങൾ
 
എന്തുമാത്രം പോന്ന തീക്കൊടുങ്കാറ്റുകൾ
 
എന്നിലെത്തും വരെ എണ്ണിയെണ്ണിത്താണ്ടി
 
ഇത്രടം വന്നെത്തി നിൻറെ പാദം സഖീ *
 
 
12. ഇന്നു ഞാനുണർന്നപ്പോൾ
 
നിന്നുള്ളിലുറങ്ങുന്ന
 
പറവപ്പെരുങ്കൂട്ടം
 
ചിലച്ചൂ ചിലു ചിലെ
 
പറന്നൂ ദേശാന്തരം
 
തിരഞ്ഞു തെരു തെരെ. *
 
 
13. നീ നഗ്നവിശുദ്ധിയായ് മാറുന്നെൻ മുന്നിൽ നില്ക്കെ
 
നീ നഗ്ന, നീ നഗ്ന, നീ നഗ്ന നഗ്നത പോലെ. *
 
 
14. തെരുവിൽ ഇവൻ വീണു
 
ചോരയിൽപ്പിടയുമ്പോൾ
 
ചിരിക്ക നീ നിൻ ചിരി
 
ഉറുക്കും ഉറുമിയും *
 
 
15. ഇല്ല പൂച്ചെണ്ടുകൾ
 
വാ‍ഴ്ത്തുഗീതങ്ങളും
 
ഉള്ളതെനിക്കെൻറെ
 
സ്നേഹം തുറന്നതാം
 
ഈ മുറിവു മാത്രം:
 
ഒരു മുറിവു മാത്രം. *
 
 
16. എനിക്കു ദാഹിക്കുന്നു
 
നിൻറെയാച്ചൊടികൾക്കും
 
നീ പെയ്യും ശബ്ദത്തിനും
 
നിൻ നീല മുടിക്കുമായ്. *
 
 
17. എത്ര ഹ്രസ്വം പ്രേമം; എന്നാൽ മറക്കൽ
 
എത്രമാത്രം നീണ്ട, നീണ്ടോരലച്ചിൽ *
 
 
18. ഞാൻ മരിക്കും നിന്നെ സ്നേഹിക്ക കാരണം
 
ചോരയിൽ, തീയിലും, നിന്നെ ഞാനിങ്ങനെ
 
സ്നേഹിക്ക കാരണം, സ്നേഹിക്ക കാരണം. *
 
 
19. നീ എവിടെപ്പോയപ്പോൾ?
 
നിന്നൊപ്പം മറ്റേതൊരാൾ?
 
നിങ്ങളെന്താവോ മിണ്ടീ? *
 
 
20. ഇവിടം - ഓ! നമ്മൾ തനിച്ചുള്ള ഭൂമി
 
ഇനി നമ്മൾ ജന്മം തുടങ്ങേണ്ട ഭൂമി. *
 
 
21. നീ ചെന്നിറുക്കാത്ത പൂവേതു ഭൂമിയിൽ,
 
നീയേറ്റു വാങ്ങാത്ത നോവേതു മണ്ണിതിൽ? *
 
 
22. മരിക്കുമ്പോൾ, ഇവൻ കൊതിപ്പു നിൻ കരം
 
നിറയുമെൻ മി‍ഴി തിരുമ്മി മൂടണം. *
 
 
23. വസന്തം വാകയ്ക്കൊപ്പം
 
ചെയ്യുന്നതെനിക്കിനി
 
ചെയ്യേണം നിനക്കൊപ്പം. *
 
 
24. വരൂ, കാണൂ,
 
തെരുവിലൊ‍ഴുകും
 
ചുടു ചോര! *
 
 
* പാബ്ലോ നെരൂദയുടെ പ്രണയ കവിതകളിൽ (പരിഭാഷ - [[എൻ. പി. ചന്ദ്രശേഖരൻ]]) നിന്ന്
 
ഇരുപതു പ്രണയഗീതങ്ങളും ഒരു നിരാശാഗീതവും'' [Veinte Poemas de Amor y una Canción Desesperada] (1924), XX, trans. William Merwin [Penguin Classics, 1993, ISBN 0-140-18648-4] (p. 49)
"https://ml.wikiquote.org/wiki/പാബ്ലോ_നെരൂദ" എന്ന താളിൽനിന്ന് ശേഖരിച്ചത്