"പൂച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
മനുഷ്യർ വളർത്തുന്ന ഒരു ഓമനമൃഗമാണ്‌ '''[[:w:പൂച്ച|പൂച്ച]]''' (ശാസ്ത്രീയനാമം: ഫെലിസ് കാതുസ് - Felis catus). മനുഷ്യനുമായി 9,500-ഓളം വർഷത്തെ ബന്ധമുണ്ട് ഇവയ്ക്ക്. 10,000 വർഷങ്ങൾക്ക് മുൻപ് സ്വയം ഇണങ്ങുന്നതരം കാട്ടുപൂച്ചകളിൽ (Felis silvestris lybica) നിന്ന് പരിണാമപ്പെട്ടു വന്നതായിരിക്കാം ഇന്നത്തെ പൂച്ചകൾ എന്നു കരുതുന്നു.
==പൂച്ചയുമായി ബന്ധപ്പെട്ട ചൊല്ലുകൾ==
*അമ്പലത്തിലെ പൂച്ച തേവരെക്കണ്ടാൽ പേടിക്കുമോ.
*അരപ്പണത്തിന്റെ പൂച്ച മുക്കാപ്പണത്തിന്റെ പാലുകുടിച്ചു.
*ഇരുന്നാൽ പൂച്ച, പാഞ്ഞാൽ പുലി.
*ഇല്ലത്തെ പൂച്ചയ്ക്കെവിടെയും ചെല്ലാം.
*ഇല്ലാത്ത കരിമ്പൂച്ചയെ ഇരുട്ടിൽ തപ്പുക.
*ഈച്ചതിന്നാൽ പൂച്ചയുടെ വിശപ്പുമാറുമോ.
*ഈച്ചപൂച്ചനായനസ്രാണിക്കില്ലത്തിനകത്തില്ലയിത്തം.
*ഈച്ചയ്ക്കും പൂച്ചയ്ക്കും അയിത്തമില്ല.
*ഈ പൂച്ച പാൽ കുടിക്കുമോ?
*എങ്ങനെ വീണാലും പൂച്ച നാലുകാലിൽ.
*എടുത്തുചാടിയ പൂച്ച എലിയെ പിടിക്കില്ല.
Line 15 ⟶ 24:
*എലിയും പൂച്ചയും ഇണചേരുമോ?
*എല്ലാ മാരാനും പിശാങ്കത്തി ചങ്കരമാരാന് പൂച്ചക്കുട്ടി.
*കണ്ണുചിമ്മി പൂച്ച പാലുകുടിക്കുന്നതുപോലെ.
*കാഞ്ഞ വെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും.
*കാപ്പണത്തിന്റെ പൂച്ച മുക്കാപ്പണത്തിന്റെ പാൽ കുടിച്ചു.
*കുടിക്കാനറിയാത്ത പൂച്ചയ്ക്കും കമിഴ്ത്താനറിയാം.
*കൂറയെ തിന്ന പൂച്ചയെ പോലെ.
*കൊള്ളി കൊണ്ടടികൊണ്ട പൂച്ച മിന്നാമിനുങ്ങിയേയും പേടിക്കും.
*ചാകാനാണോ പൂച്ച ഉറിയിൽ തൂങ്ങുന്നത്.
*ചിങ്ങമാസം തിരുവോണത്തിൻനാൾ പൂച്ചയ്ക്ക് വയറുവേദന.
*ചൂടറിഞ്ഞ പൂച്ച അടുപ്പിനടുത്ത് പോകില്ല.
*തത്തമ്മേ പൂച്ച പൂച്ച.
*തള്ള വാലാട്ടുമുലകം പൂച്ചക്കട്ടിക്ക്
*തൊരമില്ലാത്ത അമ്പട്ടൻ പൂച്ചയെ പിടിച്ചു ചിരയ്ക്കുക.
*നനഞ്ഞ പൂച്ചയെ പോലെ.
*നിലാവുകണ്ട് പൂച്ച നക്കും പോലെ.
*പട്ടി വാതിൽക്കൽ വാ പൂച്ച വാതിൽക്കൽ വാ എന്നു പറയുക.
*പാലിന് കാവൽ പൂച്ചയോ?
Line 65 ⟶ 88:
*മീൻ നന്നാക്കുന്നിടത്ത് പൂച്ചയിരിക്കും പോലെ.
*മീൻ പൊരിച്ചത് തലയ്ക്കുവച്ച് പൂച്ച വിശന്നിരിക്കുമോ?
 
 
===ശൈലികൾ===
===ന്യായങ്ങൾ===
"https://ml.wikiquote.org/wiki/പൂച്ച" എന്ന താളിൽനിന്ന് ശേഖരിച്ചത്