"പൂച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
*പട്ടി വാതിൽക്കൽ വാ പൂച്ച വാതിൽക്കൽ വാ എന്നു പറയുക.
*പാലിന് കാവൽ പൂച്ചയോ?
# പാലിന് വന്ന പൂച്ച മോരും കുടിച്ചു പോകുമോ?
* പാല് നക്കാത്ത പൂച്ചയും പരദാനം വാങ്ങാത്ത പട്ടരുമുണ്ടോ?
* പാൽക്കലത്തിന് പൂച്ചയെ കാവലാക്കിയാലോ?
* പുലിക്ക് ജനിച്ചത് പൂച്ചയായിപ്പോകുമോ?
* പുലിക്ക് പിറന്നത് പൂച്ചക്കുട്ടിയായി.
* പുലിയുടെ തീറ്റ പൂച്ച തിന്നുമോ?
* പൂച്ച കണ്ണടച്ചാണ് പാൽകുടിക്കുക.
* പൂച്ച കണ്ണടച്ചാൽ ഭൂലോകമിരുളില്ല.
* പൂച്ച കാട്ടിൽ ചെന്നാൽ പുലിയാകുമോ?
* പൂച്ച കുഞ്ഞുങ്ങളെ ഇല്ലംകടത്തുന്നപോലെ.
* പൂച്ച കുരുടിയാണെന്ന് എലി അറിയുമോ?
* പൂച്ചയ്ക്ക് അരി വേറെ വയ്ക്കേണമോ?
* പൂച്ച ചെന്നാൽ എലി വാതിൽ തുറക്കുമോ?
* പൂച്ച നക്കുംതോറും ചട്ടിക്ക് മിനുപ്പുകൂടും.
* പൂച്ച നാലുകാലും കുത്തിയേ വീഴൂ.
* പൂച്ച പാഞ്ഞാൽ പുലിയാകുമോ?
* പൂച്ച പാലുകുടിക്കും കലവുമുടയ്ക്കും.
* പൂച്ച മൂത്താൽ കോക്കാൻ.
* പൂച്ചയില്ലാത്ത വീട്ടിൽ എലി ഗന്ധർവ്വൻതുള്ളും.
* പൂച്ചയുടെ ഉറക്കം പോലെ.
* പൂച്ചയുടെ കടി മുറുകുംതോറും എലിയുടെ കണ്ണ് തുറിക്കും.
* പൂച്ചയെ കയറിട്ടുകെട്ടിയപോലെ.
* പൂച്ചയെ കിട്ടാത്തതിനാൽ ചാത്തം മുടങ്ങി.
* പൂച്ചയെ കണ്ട എലിയെ പോലെ.
* പൂച്ചയ്ക്ക് സന്തോഷം വന്നാൽ കീറപ്പായ മാന്തും.
* പൂച്ചയ്ക്കെന്താ പൊന്നുരുക്കുന്നിടത്ത്?
* പൂച്ചയ്ക്കൊൻപത് ജീവൻ.
* പൂച്ചയ്ക്കിറച്ചി വേണം, കാൽ നനയ്ക്കാനിഷ്ടവുമില്ല.
* പൂച്ചയ്ക്കാര് മണികെട്ടും.
* പൂച്ചയ്ക്കും പത്തിരിയോ?
* പൂച്ചയ്ക്ക് കളിവിളയാട്ടം, എലിക്ക് പ്രാണവേദന.
* പൂച്ചയ്ക്ക് കൊടുത്തുണ്ണുക.
* പൂച്ചയ്ക്ക് തല്ലുകൊണ്ടതുപോലെ.
* പൂച്ചയ്ക്ക് വേണ്ടി കലം മയക്കണമോ?
* പൂച്ച വന്നുകേറിയാൽ കുട്ടിയൊന്ന് പിറക്കും.
* പൂച്ച വന്നുപെറണം, പട്ടി പോയി ചാവണം.
* പൂച്ച വീഴുന്നതും തഞ്ചത്തിൽ (നാലുകാലും കുത്തി).
* പൊന്നുരുക്കുന്നേടത്ത് പൂച്ചയ്ക്കെന്തു കാര്യം.
* പോണപൂച്ചയ്ക്കെന്തിനാ പൊന്ന്?
 
*മീനിഷ്ടമുള്ള പൂച്ച, പക്ഷേ കാല് നനയ്ക്കില്ല.(ഇംഗ്ലീഷ്)
"https://ml.wikiquote.org/wiki/പൂച്ച" എന്ന താളിൽനിന്ന് ശേഖരിച്ചത്