"പാബ്ലോ പിക്കാസോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
 
[[File:Pablo picasso 1.jpg|thumb|Pablo picasso 1]]
 
* ചിത്രകലയെ മനസ്സിലാക്കണം എന്ന നിർബന്ധമാണെല്ലാവർക്കും. എന്നാല്പിന്നെ എന്തുകൊണ്ടവർ കിളികളുടെ പാട്ടിനെ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല? എന്തുകൊണ്ടാണവർ ഒരു രാത്രിയെ, ഒരു പൂവിനെ, മനുഷ്യനു ചുറ്റുമുള്ള സർവതിനെയും അവയെ മനസ്സിലാക്കണമെന്നുള്ള വാശിയില്ലാതെ സ്നേഹിക്കുന്നത്? ഒന്നാമതായി അവർ മനസ്സിലാക്കേണ്ടത് കലാകാരൻ പണിയെടുക്കുന്നത് ഒരനിവാര്യതയുടെ നിവൃത്തിക്കു വേണ്ടിയാണെന്നാണ്‌; അയാളും ഈ ലോകത്തിലെ ഒരു നിസ്സാരഘടകം മാത്രമാണെന്നാണ്‌; നമ്മെ വശീകരിക്കുന്ന, എന്നാൽ നാം വിശദീകരിക്കാനൊരുമ്പെടാത്ത മറ്റേതു വസ്തുവിനുമുള്ള പ്രാധാന്യമേ അയാൾക്കുള്ളൂ എന്നുമാണ്‌. ഒരു ചിത്രത്തെ വിശദീകരിക്കാനിറങ്ങിപ്പുറപ്പെടുക എന്നാൽ വഴി തെറ്റിപ്പോവുക എന്നു തന്നെ...
 
 
 
* എന്തിനെയാണു നാം ചിത്രത്തിലാക്കേണ്ടത്, മുഖത്തു കാണുന്നതിനെയോ, അതിനുള്ളിലുള്ളതിനെയോ, അതോ, അതിനു പിന്നിലുള്ളതിനെയോ?
"https://ml.wikiquote.org/wiki/പാബ്ലോ_പിക്കാസോ" എന്ന താളിൽനിന്ന് ശേഖരിച്ചത്