"ആറ്റൂർ കൃഷ്ണപ്പിഷാരടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59:
 
വേലചെയ്യുന്നതഖിലം
 
കാലത്തിന്നൊത്തിരിക്കണം.
 
പാലേറ്റം രക്ഷയെന്നാലും
 
കാലം നോക്കിക്കുടിക്കണം.
 
പലർക്കുമുള്ള പക്ഷങ്ങൾ
 
പലതും കേട്ടുകൊള്ളണം.
 
കുലധർമ്മം മറക്കാതെ
 
വിലയുള്ളതെടുക്കണം.
 
മുടങ്ങും കാര്യമെന്നോർത്തു
 
തുടങ്ങീടാതിരിക്കൊലാ.
 
പിടിക്കും ദീനമെന്നോർത്തു
 
കിടക്കാറില്ലൊരുത്തനും.
 
ഏറുമാപത്തിലും ശീലം
 
മാറാ സജ്ജനമെന്നുമേ.
 
എറെത്തിളപ്പിച്ചെന്നാലും
 
ക്ഷീരം മധുരമെപ്പോഴും.
 
കുറച്ചു മാത്രം ഗുണമങ്ങുചെയ്താൽ
 
പെരുത്തു നൽകും പകരം മഹാന്മാർ.
 
ചെറുപ്പകാലത്തു നനച്ച തെങ്ങു
 
തരുന്നു നൽ‌സ്വാദുജലത്തെയെന്നും.
"https://ml.wikiquote.org/wiki/ആറ്റൂർ_കൃഷ്ണപ്പിഷാരടി" എന്ന താളിൽനിന്ന് ശേഖരിച്ചത്