"ആന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
*പാണനു് ആന മൂധേവി
:ആന പൊതുവേ ഐശ്വര്യമാണു്. പക്ഷേ അതിനു തീറ്റയും വെള്ളവും യഥേഷ്ടം കൊടുക്കാൻ കഴിവുള്ളവനു് മാത്രം. പാണനു്, അഥവാ അതിനു കഴിവില്ലാത്തവനു്, അതു് ഐശ്വര്യം ഇല്ലാതാക്കുന്നു. ലക്ഷ്മിയുടെ വിപരീത ഗുണമാണു് മൂധേവി. ഒരു കാര്യം അതു ചെയ്യാനും കൊണ്ടു നടക്കാനും കഴിവില്ലാത്തവൻ ചെയ്യുന്ന അവസ്ഥയാണീ പഴഞ്ചൊല്ലിൽ.
*ആന വാ പൊളിക്കുന്നത് കണ്ടിട്ട് അണ്ണാൻ വാ പൊളിച്ചാലോ?
:വലിയവരെപ്പൊലെയാകണം എന്നാഗ്രഹിച്ച് അവരെ അനുകരിക്കാൻ ചെറിയവർ ശ്രമിക്കരുത്. സ്വന്തം ശക്തി മനസ്സിലാക്കാതെ ഏറ്റുമുട്ടലിന്നിറങ്ങരുത്.
::തനിക്കുള്ള ബലം മുമ്പേ നിനക്കേണം മനക്കാമ്പിൽ
::തനിക്കൊത്ത ജനത്തോടെ പിണക്കത്തിനടുക്കാവൂ (നമ്പ്യാർ)
*അടിതെറ്റിയാൽ ആനയും വീഴും.
:എത്ര ശക്തനാണെങ്കിലും ചുവടു തെറ്റിയാൽ നിലം പതിക്കും. ഏത് ശക്തനും ഒരു ദുർബല സ്ഥാനമുണ്ടാവുമെന്നും അതിൽ ആക്രമിച്ചാൽ കീഴ്പ്പെടുത്താമെന്നും സാരം.
"https://ml.wikiquote.org/wiki/ആന" എന്ന താളിൽനിന്ന് ശേഖരിച്ചത്