"ബ്യൂട്ടിഫുൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
== സംഭാഷണങ്ങൾ ==
'''സ്റ്റീഫൻ ലൂയിസ്''' : മെച്ച്യുരിറ്റി ഈസ് ഓൾ എബൌട്ട്‌ ലൂസിംഗ് ഔർ ഇന്നസെൻസ് !!!
----
'''സ്റ്റീഫൻ ലൂയിസ്''' : എന്നാ പടമാ അല്ലേ ജോണേ......... ഇപ്പോ കാണുമ്പോഴും........ വാ ഇരി ഇന്നലെ കമലു വന്നു വിളിച്ചപ്പോഴും ജോൺ കൺവിൻസ് അല്ലന്നനല്ലോ പറഞ്ഞേ ഇപ്പൊ ഇതെന്തുപറ്റി.........
 
'''ജോൺ''' : കാശിന്റെ പ്രശ്നം തന്നെ കടങ്ങളുണ്ടേ.............
 
'''സ്റ്റീഫൻ ലൂയിസ്''' : അല്ലാതെ സിമ്പതി അല്ല .....?
 
'''ജോൺ''' : ഹ എന്തിന സിംബതി...? എന്റെ വീടിനടുത്ത് ഒരു ഏസ് . ടി. ഡി ബൂത്ത്‌ നടത്തുന്ന ആളുണ്ട് കയ്യും കാലുമില്ല റോഡിലൂടെ നിരങ്ങിയാ പോണേ... സഹായത്തിനു വേറെ ആരുമില്ല അതുകണ്ടോണ്ടാ ഞാൻ ദിവസവും വീട്ടിന്നിറങ്ങുന്നത് സാറിനിവിടെ എന്തിന്റെ കുറവാ....?
 
'''സ്റ്റീഫൻ ലൂയിസ്''' : ആ സാറ് വിളി വേണ്ടാ ...... ഒരു... എടാ പോടാ ബന്ധമാ ഞാൻ പ്രതീഷിക്കുന്നത് ശ്രീനിയും ഞാനുംപോലെ ജോണ് എനിക്കു വേണ്ടി ജോലി ചെയ്യുന്നുഎന്ന തോന്നൽവേണ്ട
 
'''ജോൺ''' : ശരി ഡാ .........!
 
'''സ്റ്റീഫൻ ലൂയിസ്''' : ഹ ഹ ഹ ഹ ഹ അത് കലക്കി............
----
'''ജോൺ''' : എസ്‌ എസ്‌ എൽ സി ബുക്കില് റോമൻ കാത്തോലിക് എന്നാ... ഒറപ്പില്ലാ,ന്നാലും നസ്രാണിയാ... ഒരനിയത്തിയുണ്ട്,പഠിക്കുവാ... നാട്ടില് ഒരു വീടും പറമ്പുമുള്ളത് ചെലപ്പം വിക്കും,അവൾക്കു മെഡിസിന്,എന്ട്രൻസ് കിട്ടിയില്ലേല്,അഡ്മിഷന്...അതല്ലാതെ തന്നെ, തട്ടിമുട്ടി പത്തിരപത്തയ്യായിരം രൂപ ഞാൻ മാസം ഉണ്ടാക്കുന്നുണ്ട്... മദ്യപിക്കും,രണ്ടെണ്ണം കൂടുതലടിച്ചാൽ സിഗററ്റ് വലിക്കയേം ചെയ്യും... ഇതിനു മുമ്പ് വേറൊരു പെൺകുട്ടിയുമായി, ഒരു അഫയറുണ്ടായിട്ടുണ്ട്, അവള് മരിച്ചുപ്പോയി, പത്മ.... ഇതൊന്നും ഒരു പ്രശ്നമല്ലേല്, എന്റെ ജാതി ഒരു വിഷയമല്ലേല് ആരെയാന്ന് വെച്ചാ വന്നു കണ്ടാ എതിര് പറയോ... ???
"https://ml.wikiquote.org/wiki/ബ്യൂട്ടിഫുൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്