"ബെർതോൾഡ് ബ്രെഹ്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
 
1 ജീവിക്കുക എന്നാൽ താനടിപ്പെട്ടുകിടക്കുന്ന പ്രക്രിയകളോടു സ്വരുമപ്പെടുക എന്നുതന്നെ.
 
 
2 കൈയുടെ സ്ഥാനത്ത് ഒരു കുറ്റിയുമായി നിൽക്കുന്ന ഒരാളെ തെരുവിൽ വച്ച് ആദ്യത്തെ തവണ കാണുമ്പോൾ നിങ്ങൾ അയാൾക്ക് ആറു പെനി കൊടുത്തുവെന്നു വരാം; രണ്ടാമതും കാണുമ്പോൾ മൂന്നു പെനിയേ നിങ്ങൾ കൊടുക്കൂ; മൂന്നാമതൊരിക്കൽ കണ്ടാൽ നിങ്ങൾ അയാളെ പിടിച്ചു പോലീസിൽ ഏല്പിക്കുകയും ചെയ്യും.
 
 
3 അപര്യാപ്തമായൊരു ജീവിതത്തെപ്പോലെ ഭയക്കാനില്ല, മരണത്തെ.
 
 
4 വിശക്കുന്ന മനുഷ്യാ, പുസ്തകം കൈയിലെടുക്കൂ: അതൊരായുധമാണ്‌.
 
 
5 ചിരിക്കുന്നവൻ പേടിപ്പെടുത്തുന്ന വാർത്ത കേൾക്കാനിരിക്കുന്നതേയുള്ളു.
 
 
6 അറച്ചു നിൽക്കുന്നതിൽ തെറ്റൊന്നുമില്ല, പിന്നെ നിങ്ങൾ മുന്നോട്ടു പോകുമെങ്കിൽ.
 
 
7 നന്മയ്ക്കാവശ്യക്കാരില്ലെങ്കിൽ അധികകാലം നല്ലവനാവാനുമാവില്ല.
 
 
8 മുകളിലുള്ളവന്റെ വിജയവും പരാജയവുമാവണമെന്നില്ല, താഴെക്കിടക്കുന്നവന്റെ വിജയപരാജയങ്ങൾ.
 
 
9 യാഥാർത്ഥ്യത്തിനു നേരേ പിടിച്ച കണ്ണാടിയല്ല കല; അതിനെ രൂപപ്പെടുത്തുന്ന ചുറ്റികയാണത്.
 
 
10 കാടു നിറയെ പോലീസുകാരാണെങ്കിൽ നിങ്ങളെങ്ങനെ മരങ്ങളെക്കുറിച്ചു കവിതയെഴുതും?
 
 
11 വലിയ മാറ്റങ്ങളുടെ ശത്രുക്കളാണ്‌, ചെറിയ മാറ്റങ്ങൾ.
 
 
12 ഒന്നാമനാവുന്നതിലല്ല, ജീവനോടെ ശേഷിക്കുന്നതിലാണു കാര്യം.
162

തിരുത്തലുകൾ

"https://ml.wikiquote.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/14111" എന്ന താളിൽനിന്ന് ശേഖരിച്ചത്