"മുഹമ്മദ് നബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: uk:Мухаммед
No edit summary
വരി 213:
 
(വിശുദ്ധ ഖുർആൻ)
 
 
"ഹജ്ജത്തുൽ വധാഅ"യിൽ റസൂലുള്ളയുടെ വിട വാങ്ങൽ പ്രസംഗം :
-------------------------------------------------------------
 
അല്ലാഹുവിൻ സ്തുതിയും ശുക്രും പറഞ്ഞതിന് ശേഷം മുത്ത് മുഹമ്മദ്‌ മുസ്തഫ റസൂലുള്ള (സ) പ്രഭാഷണ്ണം ആരംഭിച്ചു:
അല്ലയോ മനുഷ്യരേ! എന്റെ വാക്കുകൾ ശ്രദ്ധിച്ചു കേൾക്കുക. ഇക്കൊല്ലത്തിനുശേഷം ഈ സ്ഥലത്തുവെച്ച് നിങ്ങളെ കാണാൻ സാധിക്കുമോ ഇല്ലയോ എന്നെനിക്കറിവില്ല. അതിനാൽ ഞാൻ പറയുന്ന കാര്യങ്ങൾ സശ്രദ്ധം ശ്രവിക്കുക, ഇവിടെ ഹാജറുള്ളവർ ഹാജരില്ലാത്തവർക്ക് എത്തിച്കൊടുക്കുക.
അല്ലയോ മനുഷ്യരേ, നിങ്ങളുടെ ഈ നാട്ടിനും ഈ മാസത്തിനും ഈ ദിനത്തിനും ഏതുപ്രകാരം നിങ്ങൾ ആദരവ് കൽപ്പിക്കുന്നുവോ, അതേ പ്രകാരം നിങ്ങളുടെ നാഥനുമായി കണ്ടുമുട്ടും വരേക്കും അഭിമാനവും ധനവും പരസ്പരം കയ്യേറുന്നത് നിങ്ങൾക്കിതാ നിഷിദ്ധമാക്കിയിരിക്കുന്നു. ഓർത്തിരിക്കുക. നിങ്ങൾ പിഴച്ച് പരസ്പരം കഴുത്തുവെട്ടാൻ മുതിരരുത്. നിങ്ങളുടെ നാഥനുമായി നിങ്ങൾ കണ്ടുമുട്ടും. അപ്പോൾ നിങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് അവൻ നിങ്ങളെ ചോദ്യം ചെയ്യും. അല്ലാഹു പലിശ സമ്പ്രദായം നിരോധിധിരിക്കുന്നു, അതിനാൽ അജ്ഞാനകാലത്തെ പലിശ ഇടപാടുകളെല്ലാം ഞാനിതാ ദുർബ്ബലപ്പെടുത്തിയിരിക്കുന്നു. നിങ്ങളുടെ മൂലധനത്തിൽ നിങ്ങൾക്കവകാഷമുണ്ട്, ഇത് മൂലം നിങ്ങൾക്ക് ഒരു ചേതനവും വരുന്നില്ല . അല്ലാഹു വിധിച്ചിരിക്കുന്നു പലിശ പാടില്ല എന്ൻ, ആ ഇനത്തിൽ ഒന്നാമതായി ഞാൻ ദുർബ്ബലപ്പെടുത്തുന്നത് എന്റെ പിതൃവ്യൻ അബ്ബാസിന് കിട്ടാനുള്ള പലിശയാണ്. അജ്ഞാനകാലത്ത്(pre-islamic days ) നടന്ന ജീവനാശങ്ങൾക്കുള്ള എല്ലാ പ്രതികാരനടപടികളെയും ഞാനിതാ ദുർബ്ബലപ്പെടുത്തിയിരിക്കുന്നു, ആ ഇനത്തിൽ പെട്ട റബി'ഹ ഇബ്ൻ അൽ ഹാരിത് ഇബ്ൻ അൽ മുത്വലിബിന്റെ വാധത്തെതുടര്നുള്ള കുടുപക ഞാനിതാ ദുർബ്ബലപ്പെടുത്തിയിരിക്കുന്നു.
ശയെതാനെ സൂക്ഷിക്കുക, അങ്ങനെ നിങ്ങളുടെ ദീനിനെ സംരക്ഷിക്കുക. നിങ്ങളെക്കൊണ്ട് വൻ പാപങ്ങൾ ചെയിക്കാൻ കഴിയും എന്ന അവന്റെ എലാ പ്രതിക്ഷകളും അസ്തമിച്ചിരിക്കുന്നു , എന്നാൽ നിസ്സാരം എന്ന കരുതുന്ന കാര്യങ്ങളിൽ അവനെ അനുസരിക്കുകയാന്നങ്കിൽ തന്നെ എന്നി അവൻ സംത്രെപ്ത്തിയാകും അതിനാൽ നിങ്ങൾ നിങ്ങളുടെ മതത്തിന്റെ കാര്യത്തിൽ ജാഗ്രതയുല്ലവരായിരിക്കുക.
ജനങ്ങളെ! യുദ്ധം വില്ലക്കപെട്ട മാസ്സങ്ങളിൽ സ്വെചാനുസരന്നമുള്ള ഭേദഗതികൾ കടുത്ത അവിശ്വാസം ആണ്ൺ. അവിശ്വാസികൾ അത് വഴി വെതിച്ചലിക്കപെടുകയാണ്ൺ. അല്ലാഹു പവിത്രമാക്കിയ മാസത്തിൽ യുദ്ധം അനുവദനീയം ആക്കുകയും അല്ലാഹു അനുവദിച്ച മാസത്തിൽ നിരോധിക്കുകയും ചെയ്ത് കൊണ്ട് ദൈവനിശ്ചിധമായ പുണ്ണ്യമാസങ്ങളുടെ എണ്ണം തികക്കാൻ അവർ തട്ടിപ്പ് നടത്തുന്നു. അല്ലാഹു ആകാശഭൂമികൾ സെര്ഷ്ട്ടിച്ച നാൾ മുതൽ കാലം അതിന്റെ സുനിശ്ചിതരൂപത്തിൽ കറങ്ങുകയാണ്ൺ. പന്ത്രണ്ടാണ്ൺ അല്ലാഹുവിങ്കൽ മാസങ്ങളുടെ എണ്ണം. അതിൽ നാലുമാസങ്ങൾ യുദ്ധം വിലക്കപെട്ട പവിത്ര മാസങ്ങളാണ്ൺ. അവയിൽ മൂന്നെണ്ണം ക്രമതോടെ തുടരുന്നവയാണ്ൺ (). ജമാദുൽ ആഖിറിനും ശഅ്ബാനും മധേൃയുള്ള റജബ് ഒറ്റപെട്ടതും.
അല്ലയോ മനുഷ്യരേ! നിങ്ങളോട് നിങ്ങളുടെ പത്നിമാർക്കുള്ള പോലെ തന്നെ, നിങ്ങൾക്ക് അവരോടും ചില ബാദ്ധ്യതകൾ ഉണ്ട്. അള്ളാഹുവിന്റെ ഒരു അമാനത്തെന്ന നിലക്കാണ് അവരെ നിങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. നിങ്ങൾ സ്ത്രീകളോട് നല്ല നിലക്ക് പെരുമാറിക്കൊള്ളുക, അവർ നിങ്ങളുടെ ഇണയാണ് അത്പോലെ നിങ്ങളുടെ സഹായികളും. And it is your right that they do not make friends with any one of whom you do not approve, as well as never to be unchaste. നിങ്ങളുടെ ഭൃത്യരെ ശ്രദ്ധിക്കുക. നിങ്ങൾ ഭക്ഷിക്കുന്നത് തന്നെ അവർക്കും ഭക്ഷിക്കാൻ കൊടുക്കുക.
അല്ലയോ മനുഷ്യരേ, നിങ്ങളുടെ ദൈവം ഏകനാണ്. നിങ്ങളെല്ലാവരുടെയും പിതാവും ഏകൻ തന്നെ. നിങ്ങളെല്ലാവരും ആദമിൽ നിന്നും ജനിച്ചു. ആദം മണ്ണിൽനിന്നും. നിങ്ങളിൽ വെച്ച് ജീവിതത്തിൽ കൂടുതൽ സൂക്ഷ്മതയുള്ളവനാരോ അവനത്രെ അല്ലാഹുവിങ്കൽ ഏറ്റവും മാന്യൻ. അറബിക്ക് അനറബിയേക്കാളോ, അനറബിക്ക് അറബിയേക്കാളോ യാതൊരു ശ്രേഷ്ടതയുമില്ല. വെള്ളുത്തവൻ കറുത്തവാനെക്കാലോ കറുത്തവൻ വെള്ളുത്തവനെക്കാളോ യാതൊരു ശ്രേഷ്ട്ടതയും ഇല്ല, ശ്രേഷ്ടതക്കടിസ്ഥാനം ജീവിതത്തിലുള്ള സൂക്ഷ്മതയത്രേ.
ജനങ്ങളെ എന്റെ വാക്കുകൾ ശ്രദ്ധാപൂർവ്വം കേൾക്കുക, സ്പഷ്ട്ടമായ ഒരു കാര്യം നിങ്ങളിൽ വിട്ടേച് കൊണ്ടാണ്ൺ ഞാൻ പോകുന്നത്. അത് മുറുകെ പിടിക്കുന്ന കാലമത്രയും നിങ്ങൾക്ക് മാർഗവെതിയാനം സംഭവിക്കുകയില്ല. അത് അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ പ്രവാചകന്റെ ചര്യയും ആണ്ൺ.
ജനങ്ങളെ! എന്റെ വാക്കുകൾ ശരിക്കും ഗ്രഹിച്ചാലും! മുസ്ലിങ്ങൾ പരസ്പരം സഹോദരന്മാരാണ്ൺ. തന്റെ സഹോദരന്റെ മനസംതൃപ്തിയോടുകൂടിതരുന്നതല്ലാതെ (കരസ്ഥമാക്കുവാൻ) ഒരാൾക്കും അനുവദനീയം അല്ല. അതിനാൽ നിങ്ങൾ ആത്മധ്രോഹം ചെയാതിരിക്കുക. ഓർത്തുകൊള്ളുക, നിങ്ങൾ അല്ലഹുമായി കണ്ടുമുട്ടുന്ന ഒരു ദിവസ്സം വരാനിരിക്കുന്നു അന്ൻ നിങ്ങൾ നിങ്ങളുടെ പ്രവർത്തികൾക്ക് അവനോട് ഉത്തരം പറയേണ്ടി വരും. അതിനാൽ സൂക്ഷിക്കുക ഞാൻ പോയികഴിഞ്ഞാലും നിങ്ങൾ ഈ നന്മയുടെപാതയിൽ നിന്ൻ വഴിപിഴകെരുത്.
മനുഷ്യരേ, എനിക്ക് ശേഷം ഒരു നബിയും വരാനില്ല. അതുകൊണ്ട് ശ്രദ്ധയോടെ കേൾക്കുക. നിങ്ങളുടെ നാഥന്റെ പരുശുദ്ധഹറമിൽ വന്ന് ഹജ്ജ് ചെയ്യുക. നിങ്ങളുടെ മേലാധികാരികളെ അനുസരിക്കുക. അപ്പോൾ നിങ്ങളുടെ നാഥന്റെ സ്വർഗ്ഗത്തിൽ പ്രവേശിക്കാം.'
പ്രസംഗത്തിന്റെ അവസാനത്തിൽ ആ വമ്പിച്ച ജനസമൂഹത്തെ അഭിമുഖീകരിച്ചുകൊണ്ട് അവിടുന്ന് ചോദിച്ചു. 'നിങ്ങളോട് ദൈവസന്നിധിയിൽ വെച്ച് എന്നെക്കുറിച്ച് ചോദിക്കപ്പെടും. അപ്പോൾ എന്താണ് നിങ്ങൾ പറയുക?.'ജനസമൂഹം ഒരേ സ്വരത്തിൽ മറുപടി നൽകി. 'അങ്ങുന്ന് അല്ലാഹുവിന്റെ സന്ദേശം ഞങ്ങളെ അറിയിക്കുകയും അങ്ങയുടെ എല്ലാ ബാധ്യതകളും നിറവേറ്റുകയും ചെയ്തിട്ടുണ്ട് എന്ന് ഞങ്ങൾ മറുപടി നൽകും.' അന്നേരം ആകാശത്തേക്ക് കണ്ണും കൈയ്യും ഉയർത്തികൊണ്ട് അവിടുന്ന് പ്രാർത്ഥിച്ചു. 'അല്ലാഹുവേ നീ സാക്ഷ്യം വഹിക്കേണമേ! അല്ലാഹുവേ നീ സാക്ഷ്യം വഹിക്കേണമേ!' ഇങ്ങനെ മൂന്നുപ്രാവശ്യം ആവർത്തിച്ച് പ്രാർത്ഥിച്ചുകൊണ്ട് പ്രസംഗം അവസാനിപ്പിച്ചു.
തുടർന്ൻ അസർ നമസ്ക്കരത്തിൻ ശേഷം "ഇന്നേദിവസ്സം ഞാൻ നിങ്ങൾക്ക് നിങ്ങളുടെ ദീൻ പൂർത്തികരിച് തന്നിരിക്കുന്നു. നിങ്ങളുടെമേൽ എന്റെ അനുഗ്രഹം പരിപൂർണ്ണമായി നിറവേറ്റിതരികയും ഇസ്ലാമിനെ നിങ്ങൾക്ക് ദീനായി ത്രെപ്ത്തിപെടുകയും ചെയ്തിരിക്കുന്നു" എന്ന ഖുർആൻ വചനം ജനങ്ങളെ ഒതികേൽപ്പിച്ചു. ഇത്കെട്ടപ്പോൾ പ്രവാചകന്റെ ദൗത്യം പൂർത്തിയാവുകയും തന്റെ നാഥനെ സന്ധിക്കാനുള്ള തിരുമേനിയുടെ ദിനം ആസനം ആയി എന്ന് മനസ്സിലാക്കിയ അബൂബക്കർ (റ)വിന്റെ കണ്ണുകൾ ബാശ്പ്പസാന്ദ്രമായി.
 
 
== പുറത്തേക്കുള്ള കണ്ണികൾ ==
{{wikipedia}}
"https://ml.wikiquote.org/wiki/മുഹമ്മദ്_നബി" എന്ന താളിൽനിന്ന് ശേഖരിച്ചത്