"റ്റൊമാസ് ട്രാൻസ്ട്രൊമർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

''''റ്റൊമാസ് ട്രാൻസ്ട്രൊമർ - സ്വീഡിഷ്‌ കവി; 2011ൽ സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
'''റ്റൊമാസ് ട്രാൻസ്ട്രൊമർ - സ്വീഡിഷ്‌ കവി; 2011ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിനർഹനായി.'''''ചെരിച്ചുള്ള എഴുത്ത്''
 
 
മരണമെന്റെ മേൽ കുനിഞ്ഞുനിന്നു-
 
ചതുരംഗത്തിലെ വിഷമപ്രശ്നം ഞാൻ,
 
അവന്റെ കൈയിലുണ്ടതിനുത്തരം.
 
 
 
 
കൊഴിയുന്ന പഴുക്കിലകൾ-
 
വിലയേറിയവയാണവ,
 
ചാവുകടൽച്ചുരുണകൾ പോലെ.
 
 
 
സൂര്യൻ പതിഞ്ഞുകിടക്കുന്നു-
 
നമ്മുടെ നിഴലുകൾ, ഗോലിയാത്തുകൾ,
 
പിന്നെ ശേഷിക്കുന്നതു നിഴലുകൾ.
 
 
 
ഒരു കലമാൻ വെയിലു കായുന്നു.
 
ഈച്ചകൾ പാറിനടക്കുന്നു,
 
നിലത്തൊരു നിഴൽ തുന്നിച്ചേർക്കുന്നു.
 
 
 
എന്റെയിരുപ്പു നോക്കൂ, ഒരു കുലുക്കവുമില്ലാതെ,
 
കയറ്റിവച്ച തോണി പോലെ-
 
സന്തുഷ്ടനാണു ഞാനിവിടെ.
 
 
 
രാത്രി.
 
കൂറ്റൻലോറിയുരുണ്ടുപോകുമ്പോൾ
 
തടവുപുള്ളികളുടെ സ്വപ്നങ്ങൾ കുലുങ്ങുന്നു.
 
 
 
ബലിഷ്ഠവും അലസവുമായൊരു കാറ്റ്,
 
കടലോരത്തെ വായനശാലയിൽ നിന്ന്-
 
ഞാനിവിടെ വിശ്രമിച്ചോളാം.
"https://ml.wikiquote.org/wiki/റ്റൊമാസ്_ട്രാൻസ്ട്രൊമർ" എന്ന താളിൽനിന്ന് ശേഖരിച്ചത്