"പാബ്ലോ നെരൂദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
'''പാബ്ലോ നെരൂദ''' ([[ജൂലൈ 12]], [[1904]] - [[സെപ്റ്റംബർ 23]], [[1973]]) [[ചിലി|ചിലിയിലെ]] കവിയും എഴുത്തുകാരനും [[കമ്യൂണിസം|കമ്യൂണിസ്റ്റ്]] പ്രവർത്തകനുമായ റിക്കാർഡോ എലിസെർ നെഫ്താലി റെയെസ് ബസോആൾട്ടോയുടെ തൂലികാനാമമാണ്. 1971-ൽ നെരൂദ നോബൽസമ്മാനത്തിന്‌ തിരഞ്ഞെടുക്കപ്പെട്ടു.
===കവിതാമൊഴികൾ===
1.ഇതിനാൽ വിലക്കപ്പെട്ടിരിക്കുന്നു
#നിങ്ങൾ ചോദിക്കും:
കാരണമറിയാതെ കരയുക;
സ്വപ്നങ്ങളൊന്നും ശേഷിപ്പിക്കാതെ
പെട്ടെന്നൊരുനാൾ ഉറക്കമുണരുക;
സ്വന്തമോർമ്മകളെത്തന്നെ
പേടിച്ചുകഴിയുക...
ഇതിനാൽ വിലക്കപ്പെട്ടിരിക്കുന്നു
അപായത്തിന്റെ മുഖത്തു നോക്കി
പുഞ്ചിരിക്കാതിരിക്കുക;
താൻ സ്നേഹിക്കുന്നവർക്കായുള്ള
യുദ്ധത്തിൽ നിന്നു പിൻവാങ്ങുക;
 
2.സാവധാനം മരിക്കാൻ തുടങ്ങുന്നു നിങ്ങൾ
യാത്ര പോകുന്നില്ല നിങ്ങളെങ്കിൽ,
വായനയില്ല നിങ്ങൾക്കെങ്കിൽ,
ജീവിതത്തിന്റെ ശബ്ദങ്ങൾക്കു കാതു കൊടുക്കുന്നില്ല നിങ്ങളെങ്കിൽ,
തന്നെ മതിപ്പില്ല നിങ്ങൾക്കെങ്കിൽ.
സാവധാനം മരിക്കാൻ തുടങ്ങുന്നു നിങ്ങൾ
ആത്മാഭിമാനത്തെ കൊല ചെയ്യുന്നു നിങ്ങളെങ്കിൽ;
അന്യസഹായം വേണ്ടെന്നു വയ്ക്കുന്നു നിങ്ങളെങ്കിൽ.
സാവധാനം മരിക്കാൻ തുടങ്ങുന്നു നിങ്ങൾ
ശീലങ്ങൾക്കടിമയാവുന്നു നിങ്ങളെങ്കിൽ,
ഒരേ വഴിയിലൂടെയാണു നിങ്ങൾക്കെന്നും യാത്രയെങ്കിൽ...
 
 
3.മാനത്തു നക്ഷത്രങ്ങൾ നിരന്നു നമ്മെ ചോദ്യം ചെയ്യുമ്പോൾ
നമുക്കാകെയുള്ള മറുപടി നമ്മുടെ ഉറക്കമാവട്ടെ,
നിഴലുകളെ പുറത്തിട്ടടച്ച ഒറ്റയൊരു വാതിലാവട്ടെ.
 
4.നമ്മുടെ പ്രണയം തുടിക്കട്ടെ
തണുപ്പത്തു ചെകിളയിളക്കുന്ന മത്സ്യം പോലെ.
 
5.വസന്തം ചെറിമരത്തോടു ചെയ്യുന്നത്
എനിക്കു നിന്നോടും ചെയ്യണം.
 
 
6.അത്രമേൽ ഹ്രസ്വം പ്രണയം, വിസ്മൃതിയത്ര ദീർഘവും.
 
7.നിന്റെ ചിരിയൊരാർഭാടവെളിച്ചം പോലെ
ജീവിതവൃക്ഷത്തിന്മേലാഞ്ഞുപതിക്കുമ്പോൾ
മാനത്തേക്കു കുതികൊള്ളട്ടെ കിളികളതിൽ നിന്നും.
 
 
#8.നിങ്ങൾ ചോദിക്കും:
"എന്തു കൊണ്ടാണ് നിങ്ങളുടെ കവിത
Line 14 ⟶ 58:
വരൂ ഈ തെരുവിലെ ചോര കാണൂ!
 
#9.ഈ രാവാകുമേറ്റവും ദുഖപൂരിതമായ വരികളെഴുതുവാൻ
 
ഈ രാവാകുമവളെന്റേതല്ലെന്നുമോർക്കുവാൻ''
"https://ml.wikiquote.org/wiki/പാബ്ലോ_നെരൂദ" എന്ന താളിൽനിന്ന് ശേഖരിച്ചത്