"ഭഗവദ്ഗീത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ഗീതയിലെ വചനങ്ങൾ >>> ഭഗവദ്ഗീത
വരി 5:
*"അഭ്യാസത്തേകാൾ ശ്രേഷ്ഠം ജ്ഞാനം. ജ്ഞാനത്തേക്കാൾ ശ്രേഷ്ഠമാണു ധ്യാനം. ധ്യാനത്തേകാൾ വിശിഷ്ടമാണു ത്യാഗം. ത്യാഗത്തിൽ നിന്നു്‌ ഉടനെ ശാന്തി ലഭിക്കുന്നു."
*"വിവേകികൾ മരിച്ചവരെ പറ്റിയൊ ജീവിച്ചിരിക്കുന്നവരെക്കുറിച്ചൊ ദു:ഖിക്കുന്നില്ല"
*ജീർണ്ണ വസ്തങ്ങളുപേക്ഷിച്ച് മനുഷ്യൻ പുതിയ വസ്ത്രങ്ങൾ സ്വീകരിക്കുന്നത് പോലെ, ജീവാത്മാവ് ജീർണ്ണിച്ച ശരീരത്തെ വെടിഞ്ഞ് മറ്റ് പുതിയ ശരീരങ്ങളേ പ്രാപിക്കുന്നു (2-22)
*ആത്മാവിനെ ആയുധങ്ങൾ മുറിക്കുന്നില്ല, അഗ്നി ദഹിപ്പിക്കുന്നില്ല, ജലം നനയ്ക്കുന്നില്ല, കാറ്റ് ഉണക്കുന്നുമില്ല (2-23)
*ആമ എല്ലാ ഭാഗത്തും നിന്നും അവയവങ്ങളെ ഉൾവലിക്കുന്നത് പോലെ, പഒരുവൻ വിഷയങ്ങളിൽ നിന്നും അവന്റെ വിഷയങ്ങളിൽ നിന്നും ഇന്ദ്രിയങ്ങളെ അകറ്റുമ്പോൾ അവന്റെ ബുദ്ധി ഉറച്ചതായി തീരുന്നു. (2-58)
*ലോകം ഉണർന്നിരിക്കുമ്പോൾ പുണ്യവാന്മാർ ഉറങ്ങുന്നു, ലോകം ഉറങ്ങുമ്പോൾ പുണ്യവാന്മാർ ഉണർന്നിരിക്കുന്നു.
*എപ്പോഴെല്ലാം ധർമ്മത്തിന് ക്ഷയവും അധർമ്മത്തിന് വൃദ്ധിയും ഉണ്ടാകുന്നുവോ അപ്പോഴെല്ലാം ഞാൻ സ്വയം രൂപമെടുത്ത് ലോകത്തിൽ പ്രത്യക്ഷനാകുന്നു. സജ്ജനങ്ങളെ രക്ഷിക്കാനും, ദുഷ്ടന്മാരെ നശിപ്പിക്കാനും ധർമ്മത്തെ സ്ഥപിക്കാനും വേണ്ടി ഞാൻ യുഗം തോറും അവതരിക്കുന്നു (3-7,8)
 
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikiquote.org/wiki/ഭഗവദ്ഗീത" എന്ന താളിൽനിന്ന് ശേഖരിച്ചത്