1. മോശം പണിക്കാരൻ പണിയായുധങ്ങളെ പഴിക്കും
  2. നിരന്തരമായി അരച്ചാൽ ഏത് ലോഹകട്ടയും സൂചിയാകും
  3. ഭംഗിയുള്ള കിളികളേ കൂട്ടിലാക്കപ്പെടൂ
  4. ഒരു കിളിയ്ക്ക് ഒരു മരത്തിന്റെ ഒരു ശിഖിരത്തിലേ ഉറങ്ങാനാവൂ.
    ഒരു എലിയ്ക്ക് ഒരു വയർ വെള്ളമേ നദിയിൽ നിന്നും കുടിയ്കാനാവൂ
  5. റോസാപുഷ്പം സമ്മാനിക്കുന്ന കൈയ്യകളിൽ അതിന്റെ പരിമളം പിന്നീടും തങ്ങിനിൽക്കും
  6. നവവധു പുതുതായി വാങ്ങിയ കുതിരയെപോലെയാണ്.
    നിരന്തരമായി കുതിരപ്പുറമേറുകയും ഇടയ്ക്കിടെ അടികൊടുത്തുമാണ് അതിനെ മെരുക്കുക
  7. കുഞ്ഞുങ്ങളുടെ മനസ്സ് കടലാസ്സു കഷണം പോലെയാണ്. കടന്നു പോകുന്ന ഒരോ ഓരോ ആളുകളുടേയും അടയാളങ്ങൾ അവ ഒപ്പിയെടുക്കും
  8. ധീരനായ ശത്രു ഭീരുവായ മിത്രത്തെക്കാൾ നല്ലൂ
  9. വിഷമത്തിന്റെ ഒരു ദിനത്തിനു സന്തോഷത്തിന്റെ ഒരു മാസത്തേക്കാൾ ദൈർഘ്യമേറും
  10. ഗതികെട്ടാൽ നായ മതിലും ചാടും
  11. കെട്ടുകണക്കിനു പുസ്തകങ്ങൾ ഒരിക്കലും ഒരു നല്ല അധ്യാപകനു പകരമാവില്ല.
  12. നിങ്ങളുടെ പക്കലുള്ള പുസ്തകങ്ങൾ വായിക്കപ്പെടുന്നില്ലെങ്കിൽ , നിങ്ങളുടെ പിൻ തലമുറക്കാർ അജ്ഞനന്മാരായി തീരും
  13. സ്വർഗ്ഗം ഒരു മനുഷ്യനെ സൃഷ്ടിച്ചാൽ അവനെക്കോണ്ട് എന്തെങ്കിലും പ്രയോജനമുണ്ടായിരിക്കും
  14. സ്വർഗ്ഗം കൽപ്പിച്ച വിധി മനുഷ്യനു മായിക്കാൻ ആവില്ല
  15. കുറച്ചു പണം പുറത്തേക്ക് പോകാതെ ധാരാളം പണം അകത്തേക്ക് വരില്ല
  16. വീട്ടിലേക്ക് മടങ്ങുന്നതായി മരണത്തെ കാണുക
  17. ജീവിച്ചിരിക്കുമ്പോൾ കോടതികളെ ഭയപ്പെടുക.മരണപ്പെടുമ്പോൾ നരകത്തേയും
  18. സമ്പത്ത്കാലത്ത് ചന്ദനത്തിരി കത്തിക്കില്ല . ആപത്ത് കാലത്ത് ദൈവത്തിന്റെ കാലുപിടിക്കും
  19. ഒരധ്യാപകൻ മറ്റൊരു അധ്യാപകനെ കുറ്റം പറയാറില്ല.ഒരു വൈദ്യൻ മറ്റൊരു വൈദ്യനേയും
"https://ml.wikiquote.org/w/index.php?title=ചൈനീസ്_ചൊല്ലുകൾ&oldid=14804" എന്ന താളിൽനിന്ന് ശേഖരിച്ചത്