ഇന്ത്യൻ സംസ്ഥാനമായ കർണാടകയിൽ സംസാരിക്കുന്ന പ്രധാന ഭാഷയാണ് കന്നഡ (ಕನ್ನಡ - Kannada). ദ്രാവിഡ ഭാഷകളിലെ പ്രമുഖമായ ഒരു ഭാഷയും ഇന്ത്യയിലെ പുരാതനമായ ഭാഷകളിൽ ഒന്നുമാണ് കന്നഡ.

കന്നഡ ഭാഷയിലെ പഴഞ്ചൊല്ലുകൾ തിരുത്തുക

  • അന്ന ഹാക്കിദ മനെഗെ കന്ന ഹാക്കബാരദു
തർജ്ജമ:അന്നമിട്ടിടത്തു കന്നം വയ്ക്കരുത്.
  • അയ്ദു ബെരളു ഒന്ദേ സമനാഗി ഇരുത്തദെയേ?
തർജ്ജമ:അഞ്ചു വിരലും ഒരുപോലയോ?
  • ആക്കളു കപ്പാദരെ ഹാലു കപ്പേ?
തർജ്ജമ:പശു കറുത്താലും പാലു കറുക്കുമോ?
  • ആ കൈയെല്ലി കാസു, ഈ കൈയെല്ലി ദോസൈ
തർജ്ജമ:കൈയിലെ കാശ്, വായിലെ ദോശ.
  • ആഡിഗെ ഗൊത്തൊ അംഗാഡി വ്യാപാര
തർജ്ജമ:ആടറിയുമോ അങ്ങാടി വാണിഭം?
  • ആഡു മേദ കാഡിന ഹാഗെ
തർജ്ജമ:ആടു മേഞ്ഞ കാടു പോലെ.
  • ആപത്തിഗെ പാപവില്ലെ
തർജ്ജമ:ആപത്തിനു പാപമില്ല.
  • ഉംഗുരഹാകിദ കയ്യല്ലി ഹെഡെദരെ നോവില്ല
തർജ്ജമ:മോതിരമിട്ട കൈകൊണ്ടു അടികൊണ്ടാൽ നോവില്ല.
  • ഊരെല്ലാം നടത; ഉണബഡി സുഖവരില്ല
തർജ്ജമ:ഊരെല്ലാം ഉറ്റവർ; ഒരു വായ ചോറില്ല.
  • എണ്ണൈ ബറുവാഗഗാണമുറിയത്
തർജ്ജമ:കുലതൊടാറായപ്പോൾ തളപറ്റു.
  • എളെഗരുവിഗെ ഭയവില്ല
തർജ്ജമ:ഈളം കന്നിനു ഭയമറിഞ്ഞുകൂട.
  • ഗെരടട്ടെഗെ നീരു ഇരുവെഗെ സമുദ്ര
തർജ്ജമ:ചിരട്ടയിലെ വെള്ളം, എറുമ്പിനു സമുദ്രം
  • നീരില്ലദെ മീനില്ല
തർജ്ജമ:വെള്ളമില്ലങ്കിൽ മീനില്ല.
  • മനോരോഗകെ മദ്ദില്ല
തർജ്ജിമ:മനോവ്യാധിക്കു മരുന്നില്ല
  • മുയ്യിഗെ മുയ്യി
തർജ്ജിമ:അടിക്കടി; വടി മിച്ചം


പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

 
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=കന്നഡ_പഴഞ്ചൊല്ലുകൾ&oldid=19120" എന്ന താളിൽനിന്ന് ശേഖരിച്ചത്