ഉണ്ണീ ഗണപതി തമ്പുരാനേ

ഒന്നുണ്ട് നിന്നോട് ചോദിക്കുന്നു

പൊന്നല്ല പണമല്ല രത്നമല്ല

തിരുമുടിയിൽ ചൂടിയോരു പുഷ്പമല്ല

തിരുമാറിലിട്ടോരു പൂണൂലല്ലാ

സന്തതിയുണ്ടാകാനെന്തുവേണം

സന്താനഗോപാലധ്യാനം വേണം

ആയുസ്സുണ്ടാകാനെന്തു വേണം

ആദിഹ്യദേവനെ സേവ വേണം

അർത്ഥമുണ്ടാകുവാനെന്തുവേണം

ക്ഷേത്രം വലിയേടം സേവ വേണം

ക്ഷേത്രം വലിയേടമെവിടേയാണ്

ക്ഷേത്രം വലിയേടം തൃശ്ശാവൂര്

തൃശ്ശാവൂരപ്പാ വടക്കും നാഥാ

ഞാനിതാ നിൻ പാദം കുമ്പിടുന്നേൻ

"https://ml.wikiquote.org/w/index.php?title=ഉണ്ണീ_ഗണപതി_തമ്പുരാനേ&oldid=14688" എന്ന താളിൽനിന്ന് ശേഖരിച്ചത്