അത്തടത്തിൽ ഇത്തടത്തിൽ

ഊതിമുളച്ചൊരു കുമ്പളങ്ങ

ഏറങ്ങാട്ടു കരിങ്ങാലിന്മേൽ

ഏറിക്കൂടി കുമ്പളങ്ങ്

കാലില്ലാത്തൊരുണ്യയൻ നായർ

ഏറി മുറിച്ച കുമ്പളങ്ങ

മൂലേലിരിക്കും മുത്തശ്ശ്യമ്മ

നുറുക്കേണം കറി കുമ്പളങ്ങ

വീട്ടിലിരിക്കും അമ്മായി

വിളമ്പേണം കറി കുമ്പളങ്ങ

പടക്കുവിരുതൻ ചാപ്പൻ നായർ

കൂട്ടേണം കറി കുമ്പളങ്ങ

"https://ml.wikiquote.org/w/index.php?title=അത്തടത്തിൽ_ഇത്തടത്തിൽ&oldid=6830" എന്ന താളിൽനിന്ന് ശേഖരിച്ചത്