പ്രപഞ്ചോൽപത്തി

തിരുത്തുക

ദൃഷ്ടാന്തങ്ങളെ നിഷേധിക്കുന്നവർ കാണുന്നില്ലേ? ഈ ആകാശ-ഭൂമികളൊക്കെയും പരസ്പരം ഒട്ടിച്ചേർന്നതായിരുന്നു. പിന്നീട് നാമവയെ വേർപെടുത്തി.ജലത്തിൽനിന്ന് സകല സജീവ വസ്തുക്കളെയും സൃഷ്ടിച്ചു. എന്നിട്ടും എന്തേ അവർ വിശ്വസിക്കുന്നില്ല.! ഭൂമിയിൽ നാം പർവതങ്ങൾ ഉറപ്പിച്ചുനിർത്തി; അത് അവരെയുംകൊണ്ട് ഉലഞ്ഞുപോകാതിരിക്കാൻ. അതിൽ വിശാലമായ വഴികളുമുണ്ടാക്കി; ജനം അവരുടെ വഴിയറിയാൻ. ആകാശത്തെ നാം സുരക്ഷിതമായ ഒരു മേൽപ്പുരയാക്കി. എന്നാൽ അവരോ, പ്രാപഞ്ചിക ദൃഷ്ടാന്തങ്ങൾ ശ്രദ്ധിക്കുന്നേയില്ല. രാപ്പകലുകൾ ഉണ്ടാക്കിയതും സൂര്യ-ചന്ദ്രാദികളെ സൃഷ്ടിച്ചതും അല്ലാഹു മാത്രമാകുന്നു. ഒക്കെയും ഓരോ ഭ്രമണപഥങ്ങളിൽ നീന്തിക്കൊണ്ടിരിക്കുകയാകുന്നു.(21:30-33)

"https://ml.wikiquote.org/w/index.php?title=ഖുർആനിലെ_ശാസ്ത്രമൊഴികൾ&oldid=10977" എന്ന താളിൽനിന്ന് ശേഖരിച്ചത്